ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ഭീതി ആരോഗ്യ വകുപ്പ് അധികാരികളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വന്നാൽമാത്രമേ വ്യക്തമാവുകയുള്ളു എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് ശനിയാഴ്ച പറഞ്ഞു. പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുകയാണ്, അവരുടെ പരിശോധനാഫലം ലഭ്യമായി പുതിയ വേരിയന്റ്…
Read More