ഡിസ്‍ലൈക്കുകള്‍ വാരിക്കൂട്ടി പ്രിയയും കൂട്ടരും!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പുതിയ ഗാനത്തിന് നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 220കെ ഡിസ്‍ലൈക്കുകള്‍.  ”ഫ്രീക്ക് പെണ്ണേ” എന്ന് തുടങ്ങുന്ന പുതിയ ഗാനം 1.3 മില്യണ്‍ ആളുകളാണ്ഇതുവരെ കണ്ടത്.

ചിത്രത്തിന്‍റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്‍ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

‘ഫസ്റ്റ് ടൈം ഈസ് ബോറിംഗ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിംഗ്’ എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്‍റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവയ്ക്കുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ചിത്രത്തിലെ മറ്റൊരു ഗാനമായിരുന്നു മാണക്യമലരായ പൂവി.

അങ്ങനെ ഓണ്‍ലൈന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച ഗാനമായിരുന്നു അത്. ഗാനത്തിലെ ഒരു രംഗത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ പ്രിയ വാര്യര്‍ എന്ന പുതിയ താരോദയവും ഉണ്ടായി.

അതേസമയം, കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts