ട്രെയ്‌ലർ: ശരീരത്തില്‍ ഒട്ടി ചേരുമീ സ്മാര്‍ട്ട്‌ ഫോണ്‍!

ഇരുപത്തിനാല് മണിക്കൂറും ഫോണ്‍ കയ്യില്‍  കൊണ്ട് നടക്കുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. അത് കുറച്ച് സൗകര്യപ്രദമാക്കാന്‍ തയാറെടുക്കുകയാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ നൂബിയ.

സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ച് എല്ലാവര്‍ക്കും ഏറെ സുപരിചിതമാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് നൂബിയ പുതിയ ഇനം സ്മാര്‍ട്ട്‌ ഫോണുമായി എത്തിയിരിക്കുന്നത്.

ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്‍റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ക്യാമറ, സ്പീക്കര്‍, വെര്‍ട്ടിക്കല്‍ ഡിസ്പ്‌ളേ തുടങ്ങിയ സംവിധാനങ്ങളാണ് ഫോണിലുള്ളതെന്ന് പുറത്തിറക്കിയ ട്രയിലര്‍ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഇതോടൊപ്പം ഗെയിമിംഗിനായി പുറത്തിറക്കിയ നൂബിയയുടെ റെഡ് മാജിക്ക് എന്ന ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും എന്ന വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്. 37,200 രൂപയ്ക്ക് ചൈനയില്‍ നിലവില്‍ ലഭ്യമായ ഫോണിന്‍റെ ഇന്ത്യയിലെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ കരുത്ത് പകരുന്ന റെഡ് മാജിക്കില്‍ 8ജി.ബി റാമും, 128 ജി.ബി ഇന്‍റെണല്‍ മെമ്മറിയുമുണ്ട്. 24 മെഗാപിക്‌സലിന്‍റെ ഒറ്റ ലെന്‍സ് ക്യാമറയാണ് ഫോണിലുള്ളത്. മികച്ച പ്രവര്‍ത്തനശേഷിയുള്ള ഫോണ്‍ ഗെയിമിംഗിന് വേണ്ടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts