ആ ​ചും​ബ​നം ഇ​നി ഓ​ര്‍​മ്മ​!! ജോ​ര്‍​ജ് മെന്‍ഡോന്‍​സ വിടവാങ്ങി.

ന്യൂ​യോ​ര്‍​ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഏറ്റവും മനോഹരമായ ഓര്‍മ്മചിത്രത്തിലെ നായകന്‍ ജോ​ര്‍​ജ് മെന്‍ഡോന്‍​സ വിടവാങ്ങി. 95 വയസായിരുന്നു.  പെട്ടന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജോ​ര്‍​ജ് മെന്‍ഡോന്‍​സ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് മകള്‍ ഷാരോണ്‍ മൊല്ലെര്‍ വ്യക്തമാക്കി.

ര​ണ്ടാം ലോ​ക ​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദം ചും​ബ​ന​ത്തി​ലൂ​ടെ ന​ഴ്സി​ന് പ​ക​ര്‍​ന്നു ന​ല്‍​കി​യ നാ​വി​ക​നാണ് ജോര്‍ജ്ജ് മെന്‍ഡോന്‍​സ. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ വച്ചാണ് 21 വയസുകാരിയായിരുന്ന ഗ്രെ​റ്റ സിമ്മര്‍ ഫ്രൈ​ഡ്മാ​ന്‍ എന്ന നഴ്സിനെ മെന്‍ഡോന്‍​സ ചുംബിച്ചത്.

ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ ചും​ബ​നം ക്യാമറയില്‍ പകര്‍ത്തിയാതാകട്ടെ  ലൈ​ഫ് മാഗസി​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡും. 1980 ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ചിത്രത്തിലേത് ജോ​ര്‍​ജ്ജും ഗ്രെ​റ്റയുമാണെന്ന് ലോകം തിരിച്ചറിയുന്നത്. ഗ്രെറ്റ 2016 സെ​പ്റ്റം​ബ​റി​ല്‍ അന്തരിച്ചു. 92 വയസായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
[masterslider id="10"]

Related posts

Click Here to Follow Us