നഗരത്തിൽ നഴ്‌സിംഗ് കോളേജിലെ 12 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് പോസിറ്റീവ്

COVID TESTING

ബെംഗളൂരു: ധാർവാഡിലെയും ബെംഗളൂരുവിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് കോവിഡ് -19 ക്ലസ്റ്ററുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ബെംഗളൂരു അർബൻ ജില്ലയിലെ ആനേക്കലിൽ മറ്റൊരു ക്ലസ്റ്റർ കൂടി ഉയർന്നു. ഇത്തവണ മരസൂരിലെ സ്‌പൂർത്തി കോളേജ് ഓഫ് നഴ്‌സിംഗിലെ 12 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ചയാണ് കോവിഡ് പരിശോധന നടത്തിയത് തുടർന്ന് വെള്ളിയാഴ്ച റിപ്പോർട്ടുകൾ പോസിറ്റീവായി ലഭിക്കുകയായിരുന്നു. ഇവരെയെല്ലാം കോവിഡ് കെയർ സെന്ററിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. അവരിൽ ആർക്കും യാത്രാ ചരിത്രമില്ല എന്നാൽ നവംബർ 14-ന് ശേഷം കാമ്പസിലെ ഫംഗ്‌ഷൻ ഹാളിൽ നടന്ന ഫ്രഷേഴ്‌സ് ഡേ…

Read More
Click Here to Follow Us