ബെംഗളൂരു: ബി.എം.ടി.സിയുടെ പഴയ ബസുകൾ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപൊറേഷൻ (എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.) വിൽക്കുന്നു. 8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയിൽ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ ആണ് വിതരണം ചെയ്യുന്നത്. 25 ബസുകൾ ഇത്തിനകം വടക്കൻ കർണാടകയിൽ എത്തി കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എൻ.ഡബ്ല്യു.കെ.എസ്.ആർ. ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകൾ നൽകുന്നത് . ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ ബസുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.…
Read MoreTag: 100 electric bus
ബി എം ടി സി യ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി
ബെംഗളൂരു: ബിഎംടിസിയ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. ഒറ്റത്തവണ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ ഈ മാസം സർവീസ് തുടങ്ങും. പുതിയ ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചതായും ഉടൻ സർവീസ് ആരംഭിക്കുമെന്നും ബിഎംടിസി ഡയറക്ടർ എ. വി സൂര്യ അറിയിച്ചു. യെലഹങ്ക ബസ് ഡിപ്പോയിൽ കേന്ദ്രമന്ത്രി മഹേഷ്നാഥ് പാണ്ഡേയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിലവിൽ ബിഎംടിസിയ്ക്ക് കീഴിൽ 75 ഇലക്ട്രിക് ബസുകൾ ഉണ്ട്.
Read More