ബെംഗളൂരു: പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാൻസ്ഫോർമറുകളില്ലാത്ത സൗജന്യ നടപ്പാതകൾക്കായി ബെസ്കോം പരമ്പരാഗത ട്രാൻസ്ഫോർമറുകളെ പ്രത്യേക ഒറ്റ-പോൾ ഘടനകളാക്കി മാറ്റാൻ ഒരുങ്ങുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 881 ട്രാൻസ്ഫോർമറുകളാണ് ഒറ്റ പോളകളാക്കി മാറ്റിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നഗരത്തിലുടനീളം 1,900 ട്രാൻസ്ഫോർമറുകൾ കൂടി മാറ്റാനാണ് ബെസ്കോം ഉദ്ദേശിക്കുന്നത്. ട്രാൻസ്ഫോർമർ നിലത്തിന് മുകളിൽ സ്ഥാപിക്കുന്നതിനാൽ സ്ഫോടനത്തിന്റെയോ പൊട്ടിത്തെറിയുടെയോ ആഘാതം വലിയ തോതിൽ കുറയുമെന്ന് ബെസ്കോമിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2017ൽ ബെസ്കോം സമാനമായ പ്രോജക്ട് ഏറ്റെടുക്കുകയും 3,194 ട്രാൻസ്ഫോർമറുകൾ സിംഗിൾ പോൾ ഘടനകളാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നിരുന്നാലും,…
Read MoreTag: 1
തിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു
ബെംഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെംഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെംഗളുരുവിലാണ് താമസം.
Read Moreറോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു
ബെംഗളുരു; റോഡുകളുടെ ശോചനീയാവസ്ഥ പലയിടത്തും പഴയതുപോലെ തന്നെ തുടരവേ ബൈക്കപകടത്തിൽ വയോധികന് ദാരുണാന്ത്യം. റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ബൈക്കിടിച്ചു വീണാണ് അനേക്കൽ സ്വദേശി മഡേശ(50) മരണപ്പെട്ടത്. മകളെ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഹൊസൂർ മുതൽ അനേക്കൽ വരെ വീതി കൂട്ടാനായി മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നു, സമാനമായ അപകടത്തിൽ 3 പേർ മരണമടഞ്ഞിരുന്നു. തീർത്തും അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും പോലീസ് കേസെടുത്തു.
Read Moreനിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ദാരുണാന്ത്യം
മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് നഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
Read More