ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ നായയുടെ കടിയേറ്റവർ 1.5 ലക്ഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 2.5 ലക്ഷം ആയിരുന്നു. ഈ വർഷം 9 പേർവിഷ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണം 13 ആയിരുന്നു. ബെംഗളൂരു നഗരത്തിൽ പ്രതിവർഷം ഏറ്റവും കുറഞ്ഞത് 45000 നായ്ക്കളെ ബിബിഎംപി വന്ധ്യകരണത്തിന് വിധേയമാക്കിയിട്ടും തെരുവ് നായ്ക്കളുടെ എണ്ണം കൂടി വരുന്നു. നിലവിൽ 3 ലക്ഷത്തിൽ പരം തെരുവ് നായ്ക്കൾ ആണ് ഉള്ളത്. നഗരത്തിൽ 7 വന്ധ്യകരണ…
Read MoreTag: കർണാടക
കർണാടകയിൽ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ബെംഗളൂരു: സിപിഐയ്ക്ക് കർണാടകയിൽ വനിതാ ജില്ലാ സെക്രട്ടറി. ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തിരഞ്ഞെടുത്തു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, ഉടുപ്പി ചിക്കമംഗലൂർ മണ്ഡലത്തിൽ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളിൽ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടർന്ന് പരാജയപ്പെട്ടത് വിവാദമായിരുന്നു.
Read Moreപുലിയെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു
ബെംഗളൂരു: ബെളഗാവി ഗോൾഫ് കോഴ്സുകളിൽ നിന്ന് ഇറങ്ങിയ പുള്ളിപ്പുലികളെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു. പുലി ഇറങ്ങിയ പ്രദേശത്തെ 2 കിലോ മീറ്റർ ഉള്ളിലുള്ള 22 സ്കൂളുകൾ ആണ് തുറന്നത്. പുലിയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്കൂളുകൾ തുറന്നത്. ഓഗസ്റ്റ് 4 ആയിരുന്നു ആദ്യം പുലിയെ ഈ പ്രദേശത്തു കണ്ടത്. പിന്നീട് 2 ദിവസത്തിനു ശേഷം പുലി പിന്നെയും പ്രത്യക്ഷ പെടുകയായിരുന്നു. പുലി ഇറങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രദേശവാസികൾ പങ്കുവച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Read Moreഗണേശ ചതുര്‍ത്ഥി, മാംസാഹാര വിൽപ്പന നിരോധിക്കാൻ പാടില്ലെന്ന് ഒവൈസി
ബെംഗളൂരു: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നഗരത്തില്‍ ഇറച്ചി വെട്ടുന്നതും മാംസാഹാര വില്പനയും നിരോധിതിക്കാൻ പാടില്ലെന്ന് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുള്‍ മുസ്ലിമീൻ തലവന്‍ അസദുദ്ദീന്‍ ഒവൈസി. നാളെ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ മാംസാഹാര നിരോധനം കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെടുത്തി മാംസം നിരോധിക്കാന്‍ പാടില്ല എന്നാണ് ഒവൈസിയുടെ വാദം. കര്‍ണാടകയിലെ ജനസംഖ്യയുടെ 80 ശതമാനം മാംസം കഴിക്കുന്നവരാണെന്ന് ഒവൈസി പറഞ്ഞു. അതിനാല്‍ തന്നെ കര്‍ണാടക സര്‍ക്കാരിന്റെ ഈ ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം…
Read Moreരാജ്യത്തെ ആദ്യ ത്രീ -ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ
ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ ഒരുങ്ങുന്നു . ഒരു മാസത്തിനുള്ളിൽ മുഴുവൻ നിർമ്മാണവും പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ . ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിൽ ആണ് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന് ത്രീ-ഡി അച്ചടി പ്രിന്റിംഗിനായി സാങ്കേതിക അനുമതി നൽകിയത്. കെട്ടിടത്തിന്റെ രൂപരേഖ തപാൽ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഹലസുരിലെ കേംബ്രിഡ്ജ് ലേഔട്ടിൽ തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…
Read Moreഈദ്ഗാഹ് മൈദാനിൽ ഗണേശജയന്തി ആഘോഷം, തീരുമാനത്തിൽ കുടുങ്ങി ഭരണകൂടം
ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു ഛാമരാജ് പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയിൽ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി. ഈദ് ഗാഹ് മൈതാനിയിൽ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആർ അശോക് അറിയിച്ചു. ‘ഞങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും തീരുമാനം. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലീസ് ഡിപ്പാർട്ട്മെന്റും ബിബിഎംപി ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്തുന്നുണ്ട്. ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നൽകിയ നിവേദനങ്ങളിൽ ജില്ലാ കമ്മീഷണർ…
Read Moreകർണാടകയിൽ ഡെങ്കിപ്പനി , ചിക്കൻഗുനിയ കേസുകൾ കൂടുന്നു
ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ചിക്കബെല്ലാപുര ജില്ലയിൽ 409 സംശയാസ്പദമായ കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതിൽ നിന്നും 251 പരിശോധിച്ചപ്പോൾ അതിൽ 35 എണ്ണം പോസിറ്റീവായി. 39 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരാൾക്ക് ചിക്കുൻഗുനിയ പോസിറ്റീവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുമാകൂരിൽ ഡെങ്കിപ്പനി സംശയിക്കുന്ന 74 പേരിൽ 37 പേർക്ക് പരിശോധന നടത്തിയപ്പോൾ 3 പേർക്ക് പോസിറ്റീവ് ആണ്. ചിക്കുൻഗുനിയ സംശയിച്ച് 22 സാമ്പിളുകളെങ്കിലും പരിശോധിച്ചെങ്കിലും പോസിറ്റീവ് കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം നിലവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം…
Read Moreപോസ്റ്റർ കീറിയ കേസിൽ നാലു പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തു. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച് ഹഡ്സണ്‍ സര്‍ക്കിളിലെ ഹോര്‍ഡിംഗുകള്‍ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമര്‍ശിച്ച കേരേഹള്ളി മൈസൂരിലെ മുന്‍ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ…
Read Moreപരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒരാൾ പിടിയിൽ
ബെംഗളൂരു: കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 59 ലക്ഷം തട്ടിയ ആളെ പോലീസ് പിടികൂടി. ബെളഗാവി സ്വദേശി സിദ്ധരാജു കട്ടിമണിയാണ് പിടിയിലായത്. ഇയാൾ ഉന്നത റാങ്ക് വാഗ്ദാനം നൽകി ഉദ്യോഗാർഥിയിൽ നിന്നും 59 ലക്ഷം കൈക്കൽ ആക്കുകയിരുന്നു. ഇയാൾ സമാനമായ രീതിയിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreവിവിധ മതത്തിൽപെട്ടവരുടെ പ്രണയം ; വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു
ബെംഗളൂരു: കർണാടകയിൽ മറ്റൊരു മതത്തിൽപെട്ട യുവതിയെ യുവാവ് പ്രണയിച്ചതിന്റെ പേരിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോപ്പൽ ജില്ലയിലെ ഹുളിഹ്യാദർ ഗ്രാമത്തിലായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹറം ഘോഷയാത്രയ്ക്കിടെ യുവതിയെ കാണാൻ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം . യുവാവും കുട്ടിയുടെ കുടുംബവുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവരും പ്രശനത്തിൽ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് പ്രദേശത്തെ മറ്റൊരു വിഭാഗവും എത്തിയതോടെ വലിയ സംഘർഷമുണ്ടാകുകയായിരുന്നു.…
Read More