ഇനി സ്ത്രീകള്‍ക്കും നിന്ന് മൂത്രമൊഴിക്കാം;ഉപകരണത്തിന്റെ വില വെറും 10 രൂപ മാത്രം!

എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ഏറ്റവുമലട്ടുന്ന പ്രശ്നം എങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാലെന്ത് ചെയ്യും? ചെല്ലുന്നിടത്ത് ടോയ്ലെറ്റ് സൌകര്യമുണ്ടാകുമോ, ഉണ്ടെങ്കില്‍ അത് വൃത്തിയുള്ളതായിരിക്കുമോ എന്നുള്ളതൊക്കെയാണ്. പലയിടങ്ങളിലെയും ശുചിമുറികള്‍ അങ്ങേയറ്റം വൃത്തിഹീനമായിരിക്കും. അതുകൊണ്ടുതന്നെ പലരും മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കും. അണുബാധയെച്ചൊല്ലിയുള്ള ഭയമാണ് ഇതിന് പ്രധാന കാരണം.

എന്നാല്‍, ഇതിന് പ്രതിവിധിയെന്നോണം സ്ത്രീകള്‍ക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാനാകുന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഡെല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികള്‍. ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നീ വിദ്യാര്‍ഥികളാണ് സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. പത്തു രൂപയാണ് വില.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

”നഗരത്തിലെ ശൌചാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 71 ശതമാനം ശൌചാലയങ്ങളും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്‍റെ പേരിലേറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൌചാലയം ഉപയോഗിക്കാന്‍ മടിയാണ്.” ഹരിയും അര്‍ച്ചിതും പറയുന്നു.

സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്. അതിനനുസരിച്ചാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്തും ഇതുപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗശേഷം കളയാം. പരിസ്ഥിതി സൌഹാര്‍ദ്ദപരമാണ് നിര്‍മ്മാണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts