ബൗളിംഗ് ചെയ്യുന്നുണ്ടോ, അതോ ബൗളറെ മാറ്റണോ?

കളത്തില്‍ നായകന്‍മാരായി കോഹ്‌ലിയും രോഹിത് ശര്‍മയും തിളങ്ങുമ്പോഴും യഥാര്‍ത്ഥ നായകന്‍ ധോണിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ധോണിയുടെ നിര്‍ദേശങ്ങളാണ് പലപ്പോഴും ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായിട്ടുള്ളത്.

ഇന്ത്യ-അഫ്ഗാന്‍ മത്സരത്തില്‍ ഇന്നലെ ധോണി തന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇരുന്നൂറാമത്തെ മത്സരം കളിച്ചപ്പോള്‍ ആരാധര്‍ക്കും അത് ആവേശമായിരുന്നു. മത്സരത്തിന് മുന്നോടിയായി ടോസ് ഇടാന്‍ ക്യാപ്റ്റന്‍ ജെഴ്‌സിയണിഞ്ഞ് ധോണി കളത്തിലിറങ്ങിയപ്പോള്‍ ആരാധകര്‍ അമ്പരന്നുപോയി എന്നതില്‍ സംശയം വേണ്ട.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായകന്‍റെ തൊപ്പിയണിഞ്ഞ് ധോണി പഞ്ച് ഡയലോഗുകളുമായാണ് രംഗത്ത് എത്തുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടയിലാണ് സംഭവം. ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ് ഫീല്‍ഡില്‍ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു രസകരമായ കമന്റ് വന്നത്. നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ എന്ന് ചോദിച്ചായിരുന്നു ക്യാപ്റ്റന്‍ കൂളിന്‍റെ മാസ് ഡയലോഗ്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

https://twitter.com/india_v_pakista/status/1044647802691739648

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുല്‍ദീപിന്‍റെ ആഗ്രഹത്തിന് അനുസരിച്ച് ഫീല്‍ഡ് മാറ്റാനും ധോണി തയാറായില്ല. ധോണിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. നേരത്തെ ഫൈനലുറപ്പിച്ചതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന്‍റെ അഭാവത്തിലാണ് ധോണി ഇന്ത്യയുടെ നായകനായത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts