വിവിധ മതത്തിൽപെട്ടവരുടെ പ്രണയം ; വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു 

ബെംഗളൂരു: കർണാടകയിൽ മറ്റൊരു മതത്തിൽപെട്ട യുവതിയെ യുവാവ് പ്രണയിച്ചതിന്റെ പേരിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോപ്പൽ ജില്ലയിലെ ഹുളിഹ്യാദർ ഗ്രാമത്തിലായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹറം ഘോഷയാത്രയ്ക്കിടെ യുവതിയെ കാണാൻ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം . യുവാവും കുട്ടിയുടെ കുടുംബവുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവരും പ്രശനത്തിൽ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് പ്രദേശത്തെ മറ്റൊരു വിഭാഗവും എത്തിയതോടെ വലിയ സംഘർഷമുണ്ടാകുകയായിരുന്നു.…

Read More
Click Here to Follow Us