‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ട് സർവീസ് നടത്തും!

ബെംഗളൂരു: ‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയറിന് ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും നിലവിൽ സർവീസുകളുണ്ട്. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണു സർവീസാരംഭിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുകളാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.…

Read More

ഇനി റെയിൽയാത്രി ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം!

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടരാൻ റെയിൽയാത്രി ഡോട്ട് കോമിന് ഐ.ആർ.സി.ടി.സി.യുടെ അനുമതി. നിശ്ചിത തുക ലൈസൻസ് ഫീസ് ഈടാക്കിയാണു ടിക്കറ്റ് ബുക്കിങ്ങിനുള്ള അനുവാദം റെയിൽയാത്രീ ഡോട്ട് കോമിനു നല്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കോടതി ഐ.ആർ.സി.ടി.സി.യുടെ പരാതിയെ തുടർന്ന് സ്റ്റെലിങ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള റെയിൽയാത്രിയുടെ വെബ്‌സൈറ്റിനും മൊബൈൽ ആപ്പിനും ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ നൽകാനുള്ള അംഗീകാരമില്ലെന്നു  വിധിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് സമ്പ്രദായം ആവശ്യമാണെന്നാണു ഐ.ആർ.സി.ടി.സി.യുടെ നിലപാട്. തുടർന്നാണ് കമ്പനിക്ക് ഐ.ആർ.സി.ടി.സി.യുടെ ലൈസൻസ് അനുവദിച്ചത്.

Read More

ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം!!

ബെംഗളൂരു: ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം. പ്രത്യേക പദ്ധതിയായ ‘മിനിക്കേഷനു’മായി ഗോ എയർ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണ് പറക്കാൻ അവസരം. കണ്ണൂരിലേക്ക് 1658 രൂപയാണ് പദ്ധതിയനുസരിച്ച് ഈടാക്കുന്നത്. മുംബൈ, ഹൈദരാബാദ്, നാഗ്പുർ, അഹമ്മദാബാദ്, ലഖ്‌നൗ, റാഞ്ചി, പട്‌ന എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റുനഗരങ്ങൾ. മുംബൈയിലേക്ക് 2099 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയുമാണ് നിരക്ക്. ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാ കാലാവധി. 18 മുതൽ 23 വരെ ബുക്ക് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ നേട്ടം. ഗോ എയർ ഡോട്ട് കോമിലൂടെയോ…

Read More

താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും!

ആഗ്ര: താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇപ്പോൾ മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം. അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ്…

Read More

കേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

ഝാൻസി: കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ. തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ്…

Read More

ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു!

ബെംഗളൂരു: നഗരത്തിലെ കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു. ജെറ്റ് എയർവെയ്‌സിന്റെ പ്രവർത്തനം നിർത്തിയത് തിരിച്ചടിയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മേയ് മാസത്തിൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. തകരാറുള്ള ബോയിങ്‌ 737 വിമാനങ്ങൾ പിൻവലിച്ചതും യാത്രക്കാരുടെ എണ്ണം കുറച്ചു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനക്കമ്പനികൾക്കും ഈ സീരീസിൽപെട്ട വിമാനങ്ങളുണ്ടായിരുന്നു. അതേസമയം രാജ്യത്തെ മറ്റുപ്രമുഖ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി ബെംഗളൂരു വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാരുടെ കുറവ് താൽകാലികമാണെന്നാണ് അധികൃതരുടെ വാദം. വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രവർത്തനക്ഷമാകുമ്പോൾ…

Read More

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി തീവണ്ടികളിൽ മസാജിങ് സംവിധാനം!!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിൽ മസാജിങ് സംവിധാനം വരുന്നു. നൂറുരൂപയായിരിക്കും ചാർജ്. രാവിലെ ആറുമുതൽ പത്തുമണി വരെ സേവനമുണ്ടാകും. ഓരോ തീവണ്ടിയിലും മസാജു ചെയ്യാൻ മൂന്നുമുതൽ അഞ്ചുവരെ ആളുകളുണ്ടാകും. റെയിൽവേ ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും. ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 തീവണ്ടികളിലാണു യാത്രക്കാർക്ക് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനമൊരുക്കുകയെന്ന് റെയിൽവേ അറിയിച്ചു. അടുത്ത 15-20 ദിവസങ്ങൾക്കുള്ളിൽ സേവനമാരംഭിക്കും. ദെഹ്റാദൂൺ-ഇന്ദോർ-എക്സ്പ്രസ്, ന്യൂഡൽഹി-ഇന്ദോർ-ഇന്റർസിറ്റി എക്സ്പ്രസ്, ഇന്ദോർ-അമൃത്സർ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള തീവണ്ടികളിൽ മസാജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. യാത്രാക്കൂലിക്കുപുറമെ റെയിൽവേയുടെ വരുമാനമാർഗം ഉയർത്തുന്ന…

Read More

ഇനി ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് കുറഞ്ഞ ചിലവിൽ അതിവേഗം എത്താം!!

ബെംഗളൂരു: മൈസൂരു ബെംഗളൂരു വിമാനസർവീസ് അലയൻസ് എയർ ആരംഭിച്ചു. ഇനി ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് കുറഞ്ഞ ചിലവിൽ അതിവേഗം എത്താം. യാത്രക്കാരുടെ ദീർഘകാല സ്വപ്നം സഫലമായി. ഉഡാൻ പദ്ധതിപ്രകാരം മറ്റ് നഗരങ്ങളിലേക്കും വിമാനസർവീസ് ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസം മൈസൂരുവിൽനിന്നും ബെംഗളൂരുവിലേക്ക് സർവീസുണ്ടാകും. സ്പെഷ്യൽ ഇക്കോണമി സീറ്റിന് 1365 രൂപയും, സൂപ്പർ വാല്യൂ ഇക്കോണമി സീറ്റിന് 1589 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10.30ന് ബെംഗളൂരു എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12ന് മൈസൂരുവിൽ നിന്നും പുറപ്പെട്ട് ബെംഗളൂരുവിൽ 1 മണിക്ക്…

Read More

കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു!!

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു. ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ് ടെർമിനൽ പ്രവർത്തനം തുടങ്ങിയാലുടൻ കേരളത്തിലേക്കുള്ള രണ്ടെണ്ണമുൾപ്പെടെ ബെംഗളൂരു റെയിൽവേ ഡിവിഷനിലെ അഞ്ചു സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന 32 തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റാനാണ് നീക്കം. എറണാകുളം എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് കേരളത്തിലേക്കുള്ളവ. ഇവ രണ്ടും ഇപ്പോൾ സിറ്റി സ്റ്റേഷനിൽനിന്നാണു പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നത് യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് നിഗമനം. സിറ്റിയിൽനിന്നുള്ള ദൂരംമാത്രമാണു പ്രശ്നം. സിറ്റിയിൽനിന്നു ബൈയ്യപ്പനഹള്ളിയിലേക്കു മെട്രോയുള്ളതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാവില്ല. ജൂൺ അവസാനത്തോടെ ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ്…

Read More

യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!

വാഷിങ്ടൺ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരുകൾ, അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന എല്ലാവരും വിവരങ്ങൾ കൈമാറേണ്ടി വരും. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുൻകരുതൽ പ്രക്രിയകൾ നടപ്പാക്കേണ്ടതിനാണ് പുതിയ നിയമം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാൻ ശ്രമിച്ചാൽ…

Read More
Click Here to Follow Us