വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

ബെംഗളൂരു : ഗുരു നാനാക്ക് ജയന്തി ദിനത്തിൽ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുക ആണ് പ്രധാനമന്ത്രി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും  പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർഷകർ സമരത്തിൽ നിന്ന് പിന്മാറണം എന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സമരം നടത്തിവന്ന കർഷക സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് നിർണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts