യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!

വാഷിങ്ടൺ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരുകൾ, അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന എല്ലാവരും വിവരങ്ങൾ കൈമാറേണ്ടി വരും.

അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുൻകരുതൽ പ്രക്രിയകൾ നടപ്പാക്കേണ്ടതിനാണ് പുതിയ നിയമം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാൻ ശ്രമിച്ചാൽ ഗുരുതരമായ ഇമിഗ്രേഷൻ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതർ അറിയച്ചു.

മുമ്പ് അധിക വിവരങ്ങൾ തേടിയിരുന്നതും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നതും തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവർ അപേക്ഷിക്കുമ്പോൾ മാത്രമായിരുന്നു. എന്നാലിപ്പോൾ എല്ലാ അപേക്ഷകരും തങ്ങളുൾപ്പെട്ട എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിലെയും പേര് വിവരങ്ങൾ കൈമാറണം. ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വിസാ അപേക്ഷകർക്കും ഈ നടപടികളിൽ ഇളവ് നൽകും.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us