ചെന്നൈ: ഏഴും ഒൻപതും വയസ്സുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15 പ്രതികളെയും ശിക്ഷിച്ച് കോടതി. പെണ്‍കുട്ടികളുടെ ബന്ധുക്കളും അയല്‍ക്കാരുമായ 15 പേരെയാണ് വിഴുപുരം പോക്സോ കോടതി 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പ്രതികള്‍ക്ക് 32,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാർഥിനികളായ സഹോദരിമാരെ പീഡിപ്പിച്ചതിന് 2019-ലാണ് പോലീസ് കേസെടുത്തിരുന്നത്. പെണ്‍കുട്ടികളുടെ അമ്മ വിവാഹമോചിതയായ ശേഷം രണ്ടാംവിവാഹം കഴിച്ചിരുന്നു. തുടർന്ന് രണ്ടാംഭർത്താവിനൊപ്പം പുതുച്ചേരിയിലേക്ക് താമസം മാറിയതോടെ രണ്ട് പെണ്‍മക്കളെയും ഇവർ വിഴുപുരത്തെ മുത്തശ്ശിയെ ഏല്‍പ്പിച്ചു. തുടർന്ന് കുട്ടികളും മുത്തശ്ശിയും മാത്രമാണ് വിഴുപുരത്തെ വീട്ടില്‍…
Read MoreCategory: TAMILNADU
ശോഭ കരന്ദലജെക്കെതിരെ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി
ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയില്‍ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നല്‍കി. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തില്‍ നിന്ന് എത്തിയവർ കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും ഇവർ…
Read Moreഎട്ട് കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി വിറ്റു; 35 കാരന് 5 ജീവപര്യന്തം
ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകർത്തി ഇന്റർനെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി.…
Read Moreഭർത്താവ് മകളെ കൊലപ്പെടുത്തി; അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു
ചെന്നൈ: മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. കോയമ്പത്തൂരിൽ ആണ് സംഭവം. ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്. അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തില്‍ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് തങ്കരാജ് സമ്മതിച്ചിട്ടുണ്ട്. മകളെ തങ്കരാജ്…
Read Moreസ്വത്ത് തർക്കം; യുവാവിനെ കൊലപ്പെടുത്തി
ചെന്നൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ യുവാവിനെ കൊലപ്പെടുത്തി. 26-കാരനായ പ്രകാശാണ് മരണപ്പെട്ടത്. കാലിത്തീറ്റ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശ്. ഇന്ന് ഉച്ചയ്ക്ക് കടയ്ക്ക് സമീപത്ത് വടിവാളുമായി എത്തിയയാള്‍ പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകാശ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രകാശിനെ വെട്ടിയ ശേഷം കടന്നുകളഞ്ഞ ആള്‍ക്കായി പുതുക്കോട്ട ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകൈലാസം തുറന്നു; സ്ഥിരതാമസമാക്കാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് വെളിപ്പെടുത്തി നിത്യാനന്ദ
ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു. ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍. തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. “കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും…
Read Moreകാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ
തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreപടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം; 4 പേർ മരിച്ചു
ചെന്നൈ: വിരുദുനഗറിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. ഇന്ന് ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്യാ, രണ്ടോ അതിലധികമോ രാസവസ്തുക്കൾ കലർന്നതിൻ്റെ ഫലമായാണ് സ്ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗവും തകർന്നു. പരിസരത്തുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. നിർമ്മാണ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്ന നിർദ്ദിഷ്ട ജോലികൾക്കായി നീക്കിവച്ചിരിക്കുന്ന കെട്ടിടങ്ങൾക്കും മുറികൾക്കും കേടുപാടുകൾ സംഭവിച്ചതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ഫയർ ആൻഡ്…
Read More10 ലക്ഷം സമ്പാദിക്കാൻ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയൻ ആയാൽ മതിയെന്ന് നടി കസ്തൂരി
ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്ന് താരം ചോദിക്കുന്നു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് കസ്തൂരിയുടെ വിമര്‍ശനം. പത്തുലക്ഷം ആര്‍ക്കാണ് നല്‍കിയത്, രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കര്‍ഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച് മരിച്ചവര്‍ക്കാണിത് നല്‍കുന്നത്. ഈ മോശം ദ്രാവിഡ മോഡലില്‍ പത്തുലക്ഷം സമ്ബാദിക്കാന്‍ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു…
Read Moreഅനിയൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരൻ ജീവനൊടുക്കി
ചെന്നൈ: സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്. താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി.…
Read More