വിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും

ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി. വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി…

Read More

ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. 17 അംഗ ടീമിന് പുറമെയാണ് സഞ്ജു സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പം സഞ്ചരിക്കുക. തിലക് വര്‍മയ്ക്ക് അവസരം നല്‍കിയതും ശ്രദ്ധേയമായി. സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍…

Read More

പി.എസ്.ജി വിട്ട് സൗദി അൽ ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്

പി എസ് ജി വിട്ട് സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്. അല്‍ ഫൈഹയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ സമയം രാത്രി 10.45നായിരിക്കും നെയമറുടെ പ്രസന്റേഷന്‍. അല്‍ഹിലാലിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണ് നെയ്മറിന്റേത്. പി എസ് ജിയില്‍ നിന്ന് നൂറ് മില്യണോളം നല്‍കിയാണ് അല്‍ഹിലാല്‍ ക്ലബ്ബ് ഈ ബ്രസീല്‍ താരത്തെ സ്വന്തമാക്കിയത്.നെയ്മറിന് 30 മില്യണിലധികം രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ഹിലാല്‍ നല്‍കും.

Read More

ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി

കൊല്‍ക്കത്ത; ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഗോകുലം കേരള ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യമായിരുന്നു കൊല്‍ക്കത്തയില്‍. യുവ വിദേശ താരം ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ലീഡെഡുത്തു. 14ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റ് ജസ്റ്റിന്‍ കൃത്യമായി വലയിലെത്തിച്ചു. ലീഡുയര്‍ത്താന്‍ ഡാനിഷ് ഫാറൂഖിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായാണ്…

Read More

കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ദക്ഷിണേന്ത്യൻ ശക്തികളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് ഡ്യൂറന്റ് കപ്പിൽ മുഖാമുഖം. കൊൽക്കത്തയിലെ കെ.ബി.കെ സ്‌റ്റേഡിയത്തിൽ ആറ് മണിക്കാണ് മത്സരം. സോണി ടെൻ-2 ചാനലിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ഇരു ടീമുകളും തമ്മിൽ കളിക്കുമ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലടക്കം ആരാധകർ പതിവാണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ ബെംഗളൂരു പുറത്താക്കിയതോടെ ഈ വൈര്യം പൂർവോപരി വർധിച്ചിരിക്കുകയാണ്.  ഫ്രീകിക്കിനായി കേരളം ഒരുങ്ങുന്നതിന് മുമ്പേ ബെംഗളൂരു നായകൻ സുനിൽ ഛേത്രി പന്തടിച്ച്…

Read More

അഭ്യൂഹങ്ങൾക്ക് വിട: ബ്രസീല്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് സൗദി ക്ലബ് അല്‍ ഹിലാലിലേയ്ക്ക്

ബ്രസീല്‍ താരം നെയ്മര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍. നെയ്മറിനെ വിട്ടുനല്‍കാന്‍ പിഎസ്ജി അല്‍ഹിലാലുമായി ധാരണയിലെത്തി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 100 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ തുകക്കാണ് താരത്തെ അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. അല്‍ ഹിലാലില്‍ പത്താം നമ്പര്‍ ജേഴ്‌സിലിയായിരിക്കും താരം കളത്തിലിറങ്ങുക. ഇന്ന് താരത്തിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കും. അടുത്തയാഴ്ച ക്ലബ് നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നേരത്തേ തന്നെ നെയ്മര്‍ പിഎസ്ജി വിടുന്നതായി ക്ലബിനെ അറിയിച്ചിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെങ്കിലും ക്ലബിലെ സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായി. ഇതോടെയാണ് സൗദി ക്ലബിലേക്കുള്ള…

Read More

വിവാഹ മോചന വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് സാനിയ മാലിക് 

ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനത്തില്‍ വീണ്ടും അഭ്യൂഹം. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് ഇത്. 2010ലാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇരുവരും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ…

Read More

ആർ.സി.ബിക്ക് പുതിയ പരിശീലകൻ എത്തുന്നു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി.) പ്രധാന പരിശീലകനായി മുൻ സിംബാബ്‌വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചു. ഹെഡ് കൊച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെ പുതിയ പരിശീലകൻ എത്തുന്നത്. ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്. ആർ.സി.ബി.യിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നും ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആന്റി ഫ്ലവർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സീസണിലും ലഖ്നോ…

Read More

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി സാനിയ മിര്‍സയുടെയും മകന്റെയും ചിത്രം

ലോക ടെന്നീസില്‍ ഏറെ ആരാധകരുള്ള താരമാണ് സാനിയ മിര്‍സ. സാമൂഹ്യ മാധ്യമങ്ങളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒട്ടും പുറകിലല്ല താരം. താരത്തെ പോലെ തന്നെ ഇപ്പോള്‍ ആരാധകരുടെ സ്വന്തമാണ് മകന്‍ ഇഷാന്‍ മിര്‍സ മാലിക്കും. അതുകൊണ്ടുതന്നെ ഇഷാനൊന്നിച്ചുള്ള സാനിയയുടെ ചിത്രങ്ങള്‍ ആഘോഷത്തോടെ് ഏറ്റെടുക്കാന്‍ ആരാധകര്‍ ഇക്കുറിയും മറന്നില്ല. കിലിയന്‍ എംബപെയുടെ ഗോളാഘോഷം അനുകരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തല ഉയര്‍ത്തിപ്പിടിച്ച് കൈകള്‍ കെട്ടിയുള്ള ഗോളാഘോഷമാണ് ഇരുവരും അനുകരിക്കുന്നത്. അവന്‍ എന്നെ എംബപെയുടെ ഗോള്‍ ആഘോഷം പഠിപ്പിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രങ്ങള്‍…

Read More

ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം

messi

അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയെ അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ക്ലബിന്റെ ഹോംഗ്രൗണ്ടായ ഡിആര്‍വി പിങ്ക് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള ക്ലബ് ഉടമകള്‍ ചേര്‍ന്ന് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചു. ക്ലബില്‍ രണ്ട് വര്‍ഷത്തേക്കാണ് മെസിയുടെ കരാര്‍. വെള്ളിയാഴ്ച ക്രൂസ് അസൂളിനെതിരെയാണ് ക്ലബിലെ മെസിയുടെ അരങ്ങേറ്റ മത്സരം. അതേസമയം ബാഴ്‌സലോണയില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ക്ലബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

Read More
Click Here to Follow Us