ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട് പോയതിന് ഖേദം പ്രകടിപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു, ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ…

Read More

അപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം. മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയുണ്ട്. ഐ‌എസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല്…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരും മുംബൈയും നേർക്കുനേർ 

ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം. ഹോം ഗ്രൗണ്ടിലേക്ക് തിരികെയെത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറി വമ്പന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.

Read More

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംങ്ങ്‌സ് കൊല്‍ക്കത്ത റൈഡേഴ്‌സിനെ നേരിടും. വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലക്കനൗ സൂപ്പര്‍ ജെയ്ന്റ്‌സ്, ഡേവിഡ് വാര്‍ണറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചറി പ്രകടനവും അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിങ്ങുമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 36 പന്തുകളില്‍നിന്ന് 63 റണ്‍സ്്ഗില്‍ നേടി. ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍…

Read More

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ചിന് മത്സരങ്ങൾക്ക് വിലക്ക്: പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും

ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരൂ എഫ്‌സിക്കെതിരെയായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടത്. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക്, ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. മോശം പെരുമാറ്റത്തിന് പരിശീലകന്‍ പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍…

Read More

മറ്റ് വിലക്കുകൾ ഇല്ല; കേരള ബ്ലാസ്റ്റേഴ്സിന് പിഴ 5 കോടി എന്ന് സൂചന

ന്യൂ‍ഡൽഹി∙ റഫറിയിംഗിൽ പ്രതിഷേധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പാതിവഴിയിൽ വെച്ച് ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ, പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ല. എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക. നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന്…

Read More

വനിതാ പ്രീമിയര്‍ ലീഗ് : കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ ആദ്യ ഓവറുകളില്‍ തന്നെ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. രണ്ടാം ഓവറില്‍ ഓപ്പണര്‍ യാസ്തിക ഭാട്ടിയയേയും നാലാം ഓവറില്‍ ഹെയ്ലി മാത്യൂസിനേയും മുംബൈക്ക് നഷ്ടമായി. യാസ്തിക ഭാട്ടിയക്ക് നാല് റണ്‍സെും ഹെയ്ലി മാത്യൂസിനു 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും…

Read More

സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് വേദിയായി ബെംഗളൂരു

ബെംഗളൂരു: ഈ വര്‍ഷത്തെ സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് ബെംഗളൂരു വേദിയാകും. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്നു വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.സൗത്ത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാല്‍,…

Read More

എ.ടി.കെ.മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ.

സാധാരണ സമയത്ത് 3 പെനാൾട്ടികൾ കണ്ട അപൂർവ്വ മൽസരത്തിൽ എ.ടി.കെ. മോഹൻ ബഗാൻ ജേതാക്കൾ. ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ.എസ്.ഫൈനലിൽ എ.ടി.കെ.മോഹൻ ബഗാൻ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് ജയിച്ചത്. റഗുലർ സമയത്തും എക്സ്ട്രാസ്ട്രാ സമയത്തും മൽസരത്തിൽ 2-2 ഗോളുകൾക്ക് ടീമുകൾ സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെംഗളൂരുന് എതിരെ എ.ടി.കെ മോഹൻബഗാൻ വിജയിക്കുകയായിരുന്നു.

Read More
Click Here to Follow Us