ബെംഗളൂരു: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനു പിന്നാലെ സാഫ് കപ്പ് കിരീടത്തിലും മുത്തമിട്ട് ഇന്ത്യ. കുവൈറ്റിനെ പെനല്‍റ്റി ഷൂട്ടൗട്ടിലെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത് ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ട് സഡന്‍ ഡെത്തിലേക്ക് നീണ്ടപ്പോള്‍ 5-4ന് ഇന്ത്യ കിരീടം സ്വന്തമാക്കി. അടിക്ക് തിരിച്ചടിയെന്ന നിലയില്‍ ആവേശകരമായ മത്സരത്തില്‍ കുവൈറ്റായിരുന്നു ആദ്യം ലക്ഷ്യം കണ്ടത്. ഷബീബ് അല്‍ ഖാല്‍ദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍വല തുളച്ചുകയറി. 38ാം മിനിറ്റില്‍ ഇന്ത്യയുടെ മറുപടി. സഹലിന്റെ ക്രോസ്…
Read MoreCategory: SPORTS
സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ലെബനൻ ‘ഷൂട്ടൗട്ട്’ ഇന്ത്യ 9-ാം കിരീട മോഹവുമായി ഫൈനലിലേക്ക്
ബെംഗളൂരു: നിറഞ്ഞുകവിഞ്ഞ കണ്ഠീരവ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾ സഫലമായി. ശനിയാഴ്ച രാത്രി ഇവിടെ നടന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ലെബനനെ 4-2ന് പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 13-ാം തവണയും ഫൈനലിൽ പ്രവേശിച്ചു. ഇതോടെ 9-ാം കിരീടത്തിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ . ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ഇരുടീമുകളും ആവേശകരമായി പോരാടി. നിശ്ചിത 90 മിനിറ്റിൽ ഏറു ടീമുകൾക്കും ഒരു ഗോൾ പോലും നേടാനായില്ല. എക്‌സ്ട്രാ ടൈമിലും ഗോൾ പിറന്നില്ല. 120 മിനിറ്റ് ഗോൾ രഹിത…
Read Moreഅഭിനയ രംഗത്തേക്ക് ചുവട് വച്ച് മെസ്സി
പാരീസ്: അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. അർജന്റീനയിലെ പ്രശസ്ത ടെലിവിഷൻ സീരിസായ ‘ലോസ് പ്രൊട്ടക്ടേഴ്‌സ്’ ആണ് (ദ പ്രൊട്ടക്ടേഴ്‌സ്) മെസ്സി അഭിനയിക്കുന്നത്. സീരിസിൽ ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് മെസ്സിക്ക്. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മെസ്സി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്ബോൾ ഏജൻസികളുടെ കഥ പറയുന്ന സീരിസിൽ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്ബോൾ ഏജൻസികൾ താരത്തെ സമീപിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു സീരിസിൽ മെസ്സിയുടെ ഭാഗം. പ്രശസ്ത അർജന്റൈൻ അഭിനേതാക്കളായ ഗുസ്താവോ ബെർമൂഡസ്, ആന്ദ്രേസ്…
Read Moreഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് നൊവാക്ക് ജോക്കോവിച്ച്
ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് നൊവാക്ക് ജോക്കോവിച്ച്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരത്തിന്റെ കിരീട നേട്ടം ജയത്തോടെ 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തം പേരില്‍ കുറിച്ചു. റോളണ്ട് ഗാരോസില്‍ മൂന്ന് മണിക്കൂറ് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടം മോഹിച്ചിറങ്ങിയ കാസ്പര്‍ റൂഡിന് നിരാശ സമ്മാനിച്ച് ജോക്കോവിച്ച് കിരീടത്തോടൊപ്പം ബാറ്റ് വീശി കയറിയത് പുതിയ റെക്കോര്‍ഡിലേക്ക് കൂടിയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന…
Read Moreപിഎസ്ജിയില്‍ ലയണല്‍ മെസ്സിക്ക് ഇന്ന് അവസാന മത്സരം
പിഎസ്ജിയില്‍ ലയണല്‍ മെസ്സിക്ക് ഇന്ന് അവസാന മത്സരം. ക്ലെര്‍മോണ്ട് ഫൂട്ടാണ് പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തിലെ എതിരാളികള്‍. പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയെറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി 12.30 നാണ് പോരാട്ടം. ഈ മാസം കരാര്‍ അവസാനിക്കുന്ന മെസി പിഎസ്ജിയില്‍ തുടരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയെറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നായിരുന്നു ഗാള്‍ട്ടിയറുടെ പ്രതികരണം. പുതിയ ക്ലബ് മെസ്സി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മെസ്സിക്കായി…
Read Moreബ്ലാസ്റ്റേഴ്‌സ് അപ്പീൽ തള്ളി, 4 കോടി തന്നെ അടയ്ക്കണം
ന്യൂഡൽഹി: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ശിക്ഷയില്‍ നിന്ന് മോചനം നേടാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എല്‍ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ നിര്‍ത്തി കളംവിട്ടതിന് ചുമത്തിയ പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ എ ഐ എഫ് എഫ് തള്ളി. നാല് കോടി രൂപ തന്നെ അടയ്ക്കണമെന്ന് അക്ഷയ് ജയ്റ്റ്ലി ചെയര്‍പേഴ്‌സണായ എ ഐ എഫ് എഫ് അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിചിന്…
Read Moreഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിൽ
മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടി കൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍. കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ്‍ ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍ മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍…
Read More2023 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് മഹേന്ദ്ര സിങ്ങും സംഘവും
രണ്ട് ദിനമായി മഴ കളിച്ച ഐപിഎല്‍ ഫൈനലില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്‌കെ, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. സിഎസ്‌കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഹമ്മദ് ഷമിയുടെ മൂന്ന്…
Read Moreമഴ ; ഐപിഎൽ ഫൈനൽ നാളേക്ക് മാറ്റി
ഐ പി എൽ ഫൈനൽ നാളത്തേക്ക് മാറ്റി. മഴയെത്തുടർന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ മഴയെത്തുടർന്ന് ഇന്ന് ടോസ് പോലും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്.
Read Moreചരിത്ര നേട്ടവുമായി നീരജ് ചോപ്ര
ചരിത്ര നേട്ടവുമായി നീരജ് ചോപ്ര. പുരുഷമാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 2023 സീസണിലെ മികച്ച് പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് ഇന്ത്യയുടെ ഒളിംബിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള നീരജിന് രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ പീറ്റേഴ്സിനെക്കാള്‍ 22 പോയിന്റാണ് കൂടുതലുള്ളത്. നീരജിന് 1455 പോയിന്റും, പീറ്റേഴ്സിന് 1433 പോയിന്റും. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരാണ്…
Read More