ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. ധരംശാലയില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയായിരുന്നില്ല ഇരുടീമുകള്‍ക്കും. അവസാന ഓവര്‍വരെ നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന്‍ ജയം നേടിയപ്പോള്‍ പഞ്ചാബ് പുറത്തേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മോശം തുടക്കമായിരുന്നു. പ്രഭ്‌സിമ്രന്‍ സിംഗ് വെറും രണ്ട് റണ്ണെടുത്ത് മടങ്ങി. ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് അഥര്‍വ ആക്രമിച്ച് കളിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. അവസാന മത്സരത്തിലെ വിജയശില്‍പിയായ ലിയാം…

Read More

ലയണല്‍ മെസി സൗദി ക്ലബിലേക്കോ? മറുപടിയുമായി അച്ഛന്‍ ഹോര്‍ഗെ മെസി

ലയണല്‍ മെസി സൗദി ക്ലബിലേക്കെന്ന റിപ്പോര്‍ട്ട് തള്ളി അച്ഛന്‍ ഹോര്‍ഗെ മെസി. നിലവില്‍ ഒരു ക്ലബുമായും കരാറിലെത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും ഹോര്‍ഗെ മെസി വ്യക്തമാക്കി. മെസി സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഹോര്‍ഗെ മെസി രംഗത്തെത്തിയിരിക്കുന്നത്. സീസണിനു ശേഷം മാത്രമേ ഏത് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം അറിയിച്ചു. ജൂണില്‍ അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് മെസി നേരത്തേ ക്ലബിനെ അറിയിച്ചിരുന്നു. അതേസമയം ഖത്തര്‍ ലോകകപ്പിനു പിന്നാലെ തന്നെ മെസിക്കായി സൗദി…

Read More

ലയണല്‍ മെസ്സി സൗദി ക്ലബിലേക്കെന്ന് സൂചന

സൗദി: ലയണല്‍ മെസി സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസി സൗദി ക്ലബിനായി വമ്പന്‍ കരാറിനു കീഴില്‍ കളിച്ചേക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെസി അല്‍ ഹിലാലുമായാണ് കരാറിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെസി കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയിലാണ് അല്‍ ഹിലാലുമായി കരാറിലെത്തിയതെന്നാണ് സൂചന. ഇതിനു പിന്നാലെ ക്ലബിന്റെ അനുമതിയില്ലാതെയാണ് മെസി സന്ദര്‍ശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പിഎസ്ജി മെസിക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെസി പിഎസ്ജിയോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തുകയും കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണില്‍…

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്സിനെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്സിനെ നേരിടും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 7.30നാണ് മത്സരം. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം അവസാനമത്സരത്തില്‍ മുംബൈയോടേറ്റ ആറ് വിക്കറ്റ് തോല്‍വിയുടെ ക്ഷീണം തീര്‍ക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയില്‍ പഞ്ചാബ് ഏഴാം സ്ഥാനത്തും കൊല്‍ക്കത്ത എട്ടാം സ്ഥാനത്തുമാണ്.

Read More

ലയണല്‍ മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി

ലയണല്‍ മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദര്‍ശിച്ചതിനാണ് നടപടി

Read More

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും ഇന്ന് നേര്‍ക്കുനേര്‍. സീസണില്‍ ഗുജറാത്ത് മിന്നും ഫോമില്‍. ശുഭ്മാന്‍ ഗില്ലും, ഡേവിഡ് മില്ലറും ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തം. ഹര്‍ദിക് പാണ്ഡ്യയുടെയും വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയിലും ആശങ്കയില്ല. അവസാന അഞ്ച് കളികളില്‍ നാലും ജയിച്ചാണ് ടീമിന്റെ വരവ്. ആദ്യപാദത്തില്‍ ഡല്‍ഹിക്കെതിരെ ആറ് വിക്കറ്റിന്റെ അനായാസ…

Read More

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 18 റണ്‍സിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂരിന്റെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു. സ്വന്തം തട്ടകത്തിലെ ലഖ്‌നൗവിനെതിരായ പരാജയത്തിന് കണക്കുതീര്‍ത്ത് ബാംഗ്ലൂര്‍. താരതമ്യേന കുറഞ്ഞ സ്‌കോര്‍ ഉയര്‍ത്തിയിട്ടും 18 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ എതിരാളികളുടെ തട്ടകത്തില്‍ സ്വന്തമാക്കിയത്. തുടക്കം തന്നെ പാളിയായിരുന്നു ലഖ്‌നൗവിന്റെ മറുപടി ബാറ്റിംഗ്. രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ തകര്‍പ്പനടിക്കാരന്‍ കെയ്ല്‍ മയേഴ്‌സ് മടങ്ങി. കൃത്യമായ ഇടവേളകളില്‍ ലഖ്‌നൗ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ബാറ്റിംഗ്…

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30ന് ടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്‌റേഡിയത്തിലാണ് മത്സരം. അതേസമയം വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഏറ്റുമുട്ടുക. വാംഖഡെയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് മുംബൈ രാജസ്ഥാനെ നേരിടുക. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്.

Read More

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്. ചാമ്പ്യന്‍ഷിപ്പിലെ പതിനാലാം ഗെയിമില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയും ചൈനയുടെ ലാങ് ലിറനും തമ്മിലാണ് മത്സരം. നിലവില്‍ ഇരുവര്‍ക്കും ആറര പോയിന്റാണുള്ളത്. ജയിക്കുന്നവര്‍ ചാമ്പ്യന്‍മാരാകും. മത്സരം സമനിലയിലായാല്‍ ലോകചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ വേണ്ടിവരും. പന്ത്രണ്ടാം ഗെയിമില്‍ വിജയിച്ചതോടെയാണ് ഡിങ് ലിറന്‍ നിപ്പോംനിഷിക്കൊപ്പമെത്തിയത്. വൈകിട്ട് മൂന്നിന് കസാക്കിസ്ഥാനിലെ അസ്താനയില്‍ ഹോട്ടല്‍ സെന്റ് റെജിസിലാണ് മത്സരം.

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. പോയിന്റ് പട്ടികയില്‍ ഗുജറാത്ത് രണ്ടാം സ്ഥാനത്തും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ്. അതേസമയം പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദും ഡല്‍ഹിയും.

Read More