പിഎസ്ജിയില്‍ ലയണല്‍ മെസ്സിക്ക് ഇന്ന് അവസാന മത്സരം

പിഎസ്ജിയില്‍ ലയണല്‍ മെസ്സിക്ക് ഇന്ന് അവസാന മത്സരം. ക്ലെര്‍മോണ്ട് ഫൂട്ടാണ് പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തിലെ എതിരാളികള്‍. പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയെറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി 12.30 നാണ് പോരാട്ടം. ഈ മാസം കരാര്‍ അവസാനിക്കുന്ന മെസി പിഎസ്ജിയില്‍ തുടരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയെറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നായിരുന്നു ഗാള്‍ട്ടിയറുടെ പ്രതികരണം. പുതിയ ക്ലബ് മെസ്സി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മെസ്സിക്കായി ബാഴ്‌സിലോണ രംഗത്ത് ഉണ്ടെങ്കിലും ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം

സാമ്പത്തിക പ്രതിസന്ധിയാണ് മുന്‍ ക്ലബിലേക്ക് തിരിച്ച് പോകാന്‍ മെസ്സിക്ക് തടസ്സം. എന്നാല്‍ ലയണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ നല്‍കിയ പദ്ധതി തിങ്കളാഴ്ച്ചയോടെ ലാ ലിഗ അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്‌സയിലേക്ക് തിരിച്ചെത്താനാണ് തന്റെ ആഗ്രഹമെന്ന് മെസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെസിയുടെ തിരിച്ചുവരവ് 80 ശതമാനം സാധ്യമാകുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്. അതേസമയം മെസ്സി സൗദി ക്ലബ് അല്‍ ഹിലാലില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. സൗദിയില്‍ മെസിയുടെ വരവിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് സൂചന. വന്‍ തുകയാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയും 35 കാരനായ അര്‍ജന്റീനന്‍ ഇതിഹാസത്തിനായി രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts