യുപിഐയിൽ ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ 

ന്യൂഡൽഹി: യുപിഐ പേയ്മെന്‍റുകളില്‍ ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ഫീച്ചർ ഫോണ്‍ വഴിയുള്ള ഇൻസ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം. ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു. എന്നാല്‍, ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍,…

Read More

മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിംഗിന്റെ സംസ്‌കാരം നാളെ രാവിലെ പത്തിന്; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് മന്ത്രിസഭാ യോഗത്തിന്റെ അനുശോചന പ്രമേയത്തില്‍ പറയുന്നു. നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രിസഭാ യോഗം രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

Read More

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ പിഴയും ശിക്ഷയും കടുക്കും 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം…

Read More

മൻമോഹൻ സിംഗ് അന്തരിച്ചു 

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More

ആരോഗ്യനില മോശം; മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോർട്ടുകള്‍. വിശദാംശങ്ങള്‍ ലഭ്യമല്ല. 92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More

കാമുകിക്ക് സമ്മാനങ്ങൾ നൽകാൻ സർക്കാർ ജീവനക്കാരൻ തട്ടിയെടുത്തത് 21 കോടി 

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയില്‍ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് 21 കോടി രൂപ തട്ടിയെടുത്തു. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്പോർട്സ് കോംപ്ലക്സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷല്‍ കുമാറാണ് വൻതട്ടിപ്പു നടത്തിയത്. 13000 രൂപ മാസശമ്പളക്കാരനായ ജീവനക്കാരൻ തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്ളാറ്റ് വാങ്ങി. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ്.യു.വി.യും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യൂ ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പോലീസ് പറയുന്നു. ഏറെ നാളത്തെ…

Read More

ജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും; നിങ്ങളുടെ ഫോൺ അതിൽ ഉണ്ടോ?

പഴയ മോഡല്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില് (ഒഎസ്) പ്രവര്ത്തിക്കുന്നതും പഴയ ഒഎസില് പ്രവർത്തിക്കുന്നതുമായ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്‌ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്. ജനുവരി മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍ സാംസങ് ഗ്യാലക്സി എസ് 3 സാംസങ് ഗ്യാലക്സി നോട് 2 സാംസങ് ഗ്യാലക്സി…

Read More

ഡാറ്റ വേണ്ടെങ്കിൽ ഇനി അധിക പൈസ ചിലവാക്കേണ്ട; ഇനി പുതിയ റീചാർജ് പ്ലാനുകൾ 

ന്യൂഡൽഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർ‌ജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്. ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടാനും ഭേദഗതിയില്‍ പറയുന്നു. വോയ്സ്, എസ് എം എസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണമെന്നും 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാനെന്നും…

Read More

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതില്‍ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 150 അടി താഴ്ചയിലേക്കാണ് സൈനിക വാഹനം മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റവുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം മെന്ദറിലെ ബല്‍നോയ് ഏരിയയിലൂടെ കടന്നുപോകുന്ന വാഹനം വൈകിട്ട് 5.40ഓടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 11 മറാത്ത ലൈറ്റ് ഇൻഫന്ററി ടീമാണ് ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന…

Read More

മൂന്നു വയസുകാരി കുഴൽ കിണറിൽ വീണു 

ജയ്പൂർ: രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു. 150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെണ്‍കുട്ടിയെ വേഗത്തില്‍ രക്ഷപ്പെടുത്താൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകള്‍ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്. ക്യാമറയിലൂടെ കുഞ്ഞിന്റെ ചലനം നിരീക്ഷിക്കുന്നുണ്ട്. ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്. പിന്നീട് കുഞ്ഞ്…

Read More
Click Here to Follow Us