ആദ്യ ബിസിനസിലെ കടുത്ത പരാജയത്തിൽ തളരാതെ പോരാടി, വെറും 30,000 രൂപയുടെ മൂലധനത്തിൽ പ്രതിമാസം 25 ലക്ഷം രൂപ വിറ്റുവരവുള്ള സാൻഡ്‌വിച്ച് സാമ്രാജ്യം കെട്ടിപ്പടുത്ത് മാതൃകയാവുകയാണ് ഭോപ്പാൽ സ്വദേശിയായ അഭിഷേക് സാഹു. ‘ഹരിഹർ സാൻഡ്‌വിച്ച്’ എന്ന അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയഗാഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഏകദേശം 15 വർഷം മുമ്പ് ഭോപ്പാലിൽ എത്തിയ അഭിഷേക് സാഹു ഒരു ഇന്റർനെറ്റ് കഫേ ആരംഭിച്ചുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ ആ സംരംഭം പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചില്ല. നഷ്ടത്തെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ കഫേ…
Read MoreCategory: NATIONAL
കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ്; അഭിജിത് ദീപ്‌കെയ്‌ക്കെതിരെ വിമർശനവുമായി ‘സിജെപി-ഡെമോക്രാറ്റിക്’ നിലവിൽ വന്നു
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിളർന്നു. സംഘടനയിൽ നിന്ന് രാജിവെച്ച ഒരുവിഭാഗം നേതാക്കൾ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി നേതാവ് അഭിജിത് ദീപ്‌കെയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് ബ്രഹ്മഭട്ടും സംഘവും സംഘടന വിട്ടത്. അഭിജിത് ദീപ്‌കെയും സംഘവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ടീമായി മാറിയെന്ന് മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. വിദ്യാർഥി സമരങ്ങളുടെ വിജയത്തിന് പിന്നാലെ, യാതൊരുവിധ കൂടിയാലോചനകളും നടത്താതെ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാക്കാൻ ദീപ്‌കെ നീക്കം…
Read Moreനിയമം കടുപ്പിക്കുന്നു; പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും മാലിന്യം തള്ളുന്നതിനും കനത്ത പിഴ
litteringപൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റമാക്കി പശ്ചിമ ബംഗാൾ സർക്കാർ നിയമം കടുപ്പിക്കുന്നു. കേവലം പിഴ ഈടാക്കുക മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്തി നഗരങ്ങൾ പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുകയാണ് ഈ പുതിയ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നഗരവികസന മന്ത്രി അഗ്നിമിത്ര പാലാണ് പുതിയ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കും. റോഡിലേക്ക് മാലിന്യം വലിച്ചെറിയുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുക, 125 മൈക്രോണിൽ താഴെ കട്ടിയുള്ള ഒറ്റത്തവണ…
Read More21 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റാൽ ലൈസൻസ് റദ്ദാക്കും: അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ
ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് കർശനമായി തടയണമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ചേർന്ന ദക്ഷിണ കന്നട ജില്ലാ പുകയില നിയന്ത്രണ സെൽ ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ലെ പുകയില ഉൽപ്പന്ന നിയമ ഭേദഗതി പ്രകാരം 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് എ.ഡി.സി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഇവയുടെ വിൽപ്പന…
Read Moreഇന്ത്യയിലെ 5ജി വേഗം കൂടും; മൊബൈൽ റേഡിയേഷൻ പരിധി കേന്ദ്ര സർക്കാർ ഇരട്ടിയാക്കി; നിങ്ങളുടെ ആരോഗ്യം അപകടത്തിലോ?
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോൺ ടവറുകളുടെ റേഡിയേഷൻ പരിധി ഉയർത്തിയതോടെ 5ജി സേവനങ്ങൾ കൂടുതൽ വേഗത്തിലും മികച്ച കവറേജിലും ലഭിക്കാൻ വഴിയൊരുങ്ങുന്നു. 5ജി ബേസ് സ്റ്റേഷനുകളുടെ ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) പവർ ഡെൻസിറ്റി പരിധി ചതുരശ്ര മീറ്ററിന് 5 വാട്ട് എന്നതിൽ നിന്ന് 10 വാട്ടായാണ് ടെലിക്കോം മന്ത്രാലയം പുനർനിശ്ചയിച്ചത്. ഇതോടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ്. അടുത്ത മാസം മുതൽ ഈ പുതിയ മാറ്റം രാജ്യത്ത് നിലവിൽ വരും. ലോകാരോഗ്യ സംഘടനയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ‘ഐസിഎൻഐആർപി’…
Read Moreവന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
ന്യൂഡൽഹി/മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനമായ ‘വന്ദേമാതരം’ ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പരാതി. സ്വാതന്ത്ര്യദിന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ‘വന്ദേമാതരം’ ആലാപനം നിർത്തിവെക്കാൻ പ്രവർത്തകരോട് ആംഗ്യം കാണിക്കുന്നതും, ഗാനാലാപനത്തിനിടെ സോണിയ ഗാന്ധി മറ്റു നേതാക്കളോട് സംസാരിക്കുന്നതും വീഡിയോയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്…
Read Moreഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. ഇഖ്‌ബാൽ എന്നു പേരുള്ള കുമാരനാണ് രാപകൽ കുളത്തിൽ തന്നെ ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും, ഈ ഭയം കാരണമാണ് കുളത്തിൽ തന്നെ തുടരുന്നതെന്നും കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടി കുളത്തിൽ തന്നെയാണെന്നു നാട്ടുകാർ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. മുഴുവൻ സമയവും വെള്ളത്തിലാണ് കഴിയുന്നതെങ്കിലും പ്രകൃതിനിർമ്മിതമായ വിവിധ കുളങ്ങളിലായാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ…
Read Moreസൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് ഭീഷണി കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി) ഓഫീസിൽ രൂക്ഷമായ ഭാഷയിലുള്ള രണ്ട് കത്തുകൾ കൂടി ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ…
Read Moreവാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്രസർക്കാർ ഗണ്യമായ കുറവ് വരുത്തി. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലക്കുറവ് നിലവിൽ വന്നതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,728 രൂപയായും കൊൽക്കത്തയിൽ 2,872.50 രൂപയായും കുറഞ്ഞു. ഈ വിലക്കുറവ് ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ് ബാധകമാകുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. അതിനാൽ ഗാർഹിക ഉപഭോക്താക്കൾ…
Read Moreപാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡൽഹി: ഒടുവിൽ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
Read More