എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽ കുടുങ്ങി മരിച്ചു 

ഹൈദരാബാദ്: കിർഗിസ്ഥാനില്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കല്‍ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയില്‍ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർഥിയാണ് മരിച്ചത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർഥികള്‍ക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു. കുളിക്കുന്നതിനിടെ മഞ്ഞുപാളിയില്‍ കുടുങ്ങിയാണ് ചന്തു മരിച്ചത്. മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read More

പിറന്നാൾ കേക്ക് കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ബേക്കറിയിലെ കേക്കുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരം കണ്ടെത്തി

പഞ്ചാബിലെ പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നുള്ള ചില കേക്ക് സാമ്പിളുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരപലഹാരം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു. 10 വയസുകാരിക്ക് പിറന്നാൾ കേക്ക് കഴിച്ച് മരിച്ച ബേക്കറിയിൽ നിന്നാണ് കണ്ടെത്തിയത്. ബേക്കറിയിൽ നിന്ന് കേക്കിൻ്റെ നാല് സാമ്പിളുകൾ എടുത്തതായും അവയിൽ രണ്ടെണ്ണത്തിൽ കൃത്രിമ മധുരപലഹാരമായ സാച്ചറിൻ ഉയർന്ന അളവിലുള്ളതായി കണ്ടെത്തിയതായും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.വിജയ് ജിൻഡാൽ പറഞ്ഞു. സാച്ചറിൻ സാധാരണയായി പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുമ്പോൾ ഉയർന്ന അളവിലുള്ള പദാർത്ഥം വയറുവേദനയ്ക്ക് കാരണമാകും. പട്യാലയിൽ 10 വയസ്സുള്ള പെൺകുട്ടി…

Read More

മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് ടെക്കിക്ക് ദാരുണാന്ത്യം 

ഹൈദരാബാദ്: ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷയില്‍ വീഴ്ച വരുത്തിയ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ…

Read More

ഭാര്യ മോഡേൺ ജീവിതം നയിക്കുന്നു; ജീവനാംശം നൽകാൻ ആവില്ലെന്ന് ഭർത്താവ്

ഭോപ്പാല്‍: ഭാര്യ മോഡേണ്‍ ജീവിതം നയിക്കുന്നുവെന്നത് ഭര്‍ത്താവിന്റെ കണ്ണില്‍ അധാര്‍മികമായ പ്രവൃത്തിയാണെന്ന് തോന്നിയാല്‍ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ജീവനാംശത്തിന് കോടതിയെ സമീപിച്ചത്. മോഡേണ്‍ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നല്‍കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാല്‍ സിങ് അലുവാലിയയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാഥാസ്ഥിതിക ജീവിതമായാലും മോഡേണ്‍ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഭാര്യയുടെ സോഷ്യല്‍…

Read More

ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…

Read More

ആരോഗ്യനില മോശം; രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കില്ല

അനാരോഗ്യം കാരണം ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. സത്‌നയിൽ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധി തയ്യാറെടുത്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി എക്‌സ്-ലെ പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു. “ഇന്ത്യമുന്നണിയുടെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഡൽഹിയിൽ നിന്ന് ഇപ്പോൾ…

Read More

3 ദക്ഷിണേന്ത്യൻ ന്യൂസ് ചാനലുകൾക്ക് ഒന്നിച്ച് അഭിമുഖം നൽകി പ്രധാനമന്ത്രി;ഇന്ന് 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ന്യൂഡൽഹി: തമിഴിലെ തന്തി ടിവിയിൽ അഭിമുഖം നൽകിയതിന് പിന്നാലെ ഭക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെയും ന്യൂസ് ചാനലുകൾക്ക് ഒരേ സമയം അഭിമുഖം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിക്കേഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് മലയാളം, തെലുഗു, സുവർണ ഏഷ്യാനെറ്റ് ന്യൂസ് കന്നഡ എന്നിവയിലെ പ്രതിനിധികൾക്കാണ് പ്രധാനമന്ത്രി അഭിമുഖം നൽകിയത്. മലയാളത്തിൽ നിന്ന് സിന്ധു സൂര്യകമാർ.കന്നഡയിൽ നിന്ന് അജിത് ഹനുമക്കനവർ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് 3 ചാനലുകളിലും അഭിമുഖം സംപ്രേക്ഷണം ചെയ്യും.

Read More

ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം 

ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയയാണ് മരിച്ചത്. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവർ. വീട്ടില്‍ നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍…

Read More

നാഗാലാന്‍ഡിൽ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്‌കരിച്ച് വോട്ടര്‍മാര്‍

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള…

Read More

പ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മീററ്റിലെ…

Read More
Click Here to Follow Us