സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചത് വലിയ ആശ്വാസമാണെന്നും രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ അദ്ദേഹത്തിന്റെ ത്യാഗത്തിന് നന്ദി അറിയിക്കുന്നുവെന്നും ദീപ്കെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിനെതിരെ രൂക്ഷവിമർശനം; യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ആരോപണം സമരക്കാരെയും വിദ്യാർത്ഥികളെയും ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന്…

Read More

ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്സ്ബുക്ക് ലൈവിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ചോദ്യപേപ്പർ ചോർച്ച തടയാൻ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽത്തന്നെ ശക്തമായ ബിൽ പാസാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അടിയന്തര നടപടികളുടെ ഭാഗമായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനമിറക്കി. സഭയിൽ ബില്ല് വരുന്നു; കടുത്ത ശിക്ഷയ്ക്ക് വ്യവസ്ഥ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പുതിയ നിയമ നിർമാണത്തിന് കേന്ദ്ര മന്ത്രിസഭ ഉടൻ തന്നെ…

Read More

പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!” നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സത്യസന്ധതയ്ക്കും യോഗ്യതയ്ക്കും മുൻഗണന നൽകുന്ന അന്തരീക്ഷം രാജ്യത്ത് ഉണ്ടാകണമെന്നും കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾക്ക് നിരാശ തോന്നുുന്നത് സ്വാഭാവികമാണെന്നും സച്ചിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ കുറിച്ചു. കുറുക്കുവഴികൾ അരുത്, വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരണമെന്ന് സച്ചിൻ തന്റെ പിതാവ് ഒരു പ്രൊഫസറായിരുന്നുവെന്നും ചെറുപ്പത്തിൽ അദ്ദേഹം പകർന്നുതന്ന വലിയ പാഠം ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്നും വഞ്ചന അരുതെന്നുമായിരുന്നു എന്ന് സച്ചിൻ ഓർത്തെടുത്തു.…

Read More

26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രശസ്ത വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആശുപത്രിവാസവും ഒത്തുതീർപ്പ് ചർച്ചകളും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവന്നിരുന്നത്. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ വെച്ച് ജിതേന്ദ്ര സിങ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും…

Read More

എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ ഡൽഹി പൊലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നടത്തിയ നീക്കങ്ങൾക്കിടെ പിടിവലിയിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ചോദ്യപേപ്പർ…

Read More

മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം ഈ പുരസ്കാരം കാർത്തിക് ആര്യനുമായി പങ്കിട്ടാണ് മമ്മൂട്ടിക്ക് ലഭിച്ചത്. മികച്ച മലയാള ചിത്രമായി “ഫെമിനിച്ചി ഫാത്തിമ” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച സിനിമകളെയും കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചുകൊണ്ടാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ദേശീയ പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് വീണ്ടും അഭിമാന നിമിഷമായി.…

Read More

അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ക്ലാസ് മുറിയിൽ തല ഉയർത്തി നോക്കിയതിന് അഞ്ചുവയസുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്ലാസ് മോണിറ്റർ ക്രൂരമായി മർദിച്ചു. ലഖ്നൗവിലെ എ.എൽ.എസ് അക്കാദമിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിലാണ് എട്ടു മിനിറ്റോളം നീണ്ടുനിന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. പത്തു മിനിറ്റോളം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക പതിനെട്ടോളം കുട്ടികളുള്ള ക്ലാസ് മുറിയിൽ നിൽക്കുന്നത് കാണാം. തുടർന്ന് കുട്ടികളോട് ഡെസ്കിൽ തല താഴ്ത്തിയിരിക്കാൻ നിർദേശിച്ച അധ്യാപിക, കുട്ടികളെ നിരീക്ഷിക്കാൻ ക്ലാസ് മോണിറ്ററെ ചുമതലപ്പെടുത്തി…

Read More

കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

 ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ പ്രധാനാധ്യാപിക മാരകായുധങ്ങളുമായി എത്തിയത് വൻ വിവാദത്തിനും പരിഭ്രാന്തിക്കും വഴിവെച്ചു. സ്കൂൾ പ്രധാനാധ്യാപികയായ ശിഖ സിങ്ങാണ് കത്തിയും ഇറച്ചിവെട്ടുകത്തിയുമായി സ്കൂൾ കാമ്പസിൽ പ്രവേശിച്ചത്. സംഭവം കണ്ട് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞെട്ടിവിറച്ചു. സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ (ബി.ഇ.ഒ) നീരജ് ഉംറാവുവും സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്കൂൾ പരിസരത്ത് നിന്ന്…

Read More

സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ദേശീയ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരിയായ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മധ്യ ഹൗറയിലെ ഉമാചരൺ ഭട്ടാചാർജി ലെയ്ൻ സ്വദേശിയായ ദമയന്തി സെന്നിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഷൂട്ടിങ് രംഗത്തെ സഹപ്രവർത്തകർ എന്നിവരുടെയൊക്കെ പക്കൽ അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗറ റെയിൽവേ സ്റ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെ ദമയന്തി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ…

Read More

ജയ് ശ്രീറാം’ വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ഭോപ്പാല്‍: ആപ്പിള്‍ ഐഫോണുകളിലെ വോയ്സ് അസിസ്റ്റന്റ് ഫീച്ചറായ ‘സിരി’ ഹിന്ദുവിരുദ്ധത കാണിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സിരിയുടെ പ്രവര്‍ത്തനം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതിന് പിന്നില്‍ ജിഹാദി മനോഭാവമാണെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഹിന്ദുത്വ സംഘടന ആപ്പിളിനെതിരെ രംഗത്തെത്തിയത്. ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ സിരിയോട് ‘അസ്സലാമു അലൈക്കും’ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ‘വ അലൈക്കുമുസ്സലാം’ എന്ന് കൃത്യമായി മറുപടി ലഭിക്കുന്നുണ്ട്. എന്നാല്‍, ‘ജയ് ശ്രീറാം’ അല്ലെങ്കില്‍ ഉജ്ജയിനിലെ പ്രധാന ആരാധനാമൂര്‍ത്തിയെ അനുസ്മരിച്ചുകൊണ്ട് ‘ജയ് ശ്രീ മഹാകാല്‍’…

Read More