പശ്ചിമ റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ മുറുക്കിത്തുപ്പുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി റെയിൽവേ അധികൃതർ. ഇതുവരെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താൻ മാത്രം രംഗത്തുണ്ടായിരുന്ന ടിക്കറ്റ് പരിശോധകർക്ക് (ടിടിഇ) ഇനി മുതൽ റെയിൽവേ പരിസരങ്ങളിൽ മാലിന്യം തള്ളുന്നവരെയും തുപ്പുന്നവരെയും പിടികൂടാനുള്ള പ്രത്യേക ചുമതല കൂടി നൽകി. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരം. നിയമലംഘകരിൽ നിന്നും 200 രൂപ മുതൽ 500 രൂപ വരെ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. പശ്ചിമ റെയിൽവേയിലെ പ്രമുഖ സ്റ്റേഷനുകളായ ബോറിവ്‌ലി,…
Read MoreCategory: NATIONAL
10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
ന്യൂഡൽഹി: പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ജൂൺ 30-ന് ശേഷം ഈ നോട്ടുകൾ വിപണിയിൽ സ്വീകരിക്കില്ലെന്ന രീതിയിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരുന്നു. ഇതിനെ തുടർന്നാണ് കറൻസി നോട്ടുകൾ നിർത്തലാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗികമായി രംഗത്തെത്തിയത്. പ്രമുഖ പൊതുമേഖലാ ബാങ്കായ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’യുടെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയാണ് വാട്‌സ്ആപ്പിലും…
Read Moreജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
ന്യൂഡൽഹി: നികുതിദായകർ, ബാങ്ക് ഉപഭോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉടമകൾ, പാസ്‌പോർട്ട് അപേക്ഷകർ, ആധാർ കാർഡുള്ളവർ എന്നിവരെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയാണ്. ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിലെ മാറ്റങ്ങൾ, പാസ്‌പോർട്ട് നിരക്ക് വർദ്ധനവ്, തെറ്റായ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയുള്ള റിസർവ് ബാങ്കിന്റെ കർശന നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: ഐടിആർ ഫയലിംഗ് സമയപരിധി: 2025-26 സാമ്പത്തിക വർഷത്തെ (അസസ്‌മെന്റ് വർഷം 2026-27) ഐടിആർ-1, ഐടിആർ-2 എന്നിവ…
Read Moreബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
ന്യൂഡൽഹി: പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസും അതിന്റെ അന്താരാഷ്ട്ര വായ്പാദാതാക്കളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണ്ണമായ നിയമയുദ്ധം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. അമേരിക്ക ആസ്ഥാനമായുള്ള വായ്പാദാതാക്കളുടെ കൂട്ടായ്മയായ ഗ്ലാസ് ട്രസ്റ്റ് (Glas Trust), ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെയുള്ള എല്ലാ നിയമനടപടികളും പിൻവലിക്കാൻ പുതിയൊരു ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബൈജൂസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള പ്രമുഖ കോച്ചിങ് സ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിൽ (Aakash Educational Services) ഏകദേശം 30 ശതമാനം ഓഹരി തങ്ങൾക്ക് നൽകണമെന്നാണ് വായ്പാദാതാക്കളുടെ പ്രധാന…
Read Moreഎബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം കേന്ദ്ര സർക്കാർ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാർക്കായി പൂർണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവർത്തിക്കുന്ന ‘എയർ സുവിധ 2.0’ ഹെൽത്ത് ഡിക്ലറേഷൻ പ്ലാറ്റ്‌ഫോം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ച് കേന്ദ്രം പരിഷ്‌കരിച്ച പോർട്ടൽ…
Read Moreനീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
: വ്യാപകമായ ചോദ്യപ്പേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയ മെയ് 3-ലെ പരീക്ഷയ്ക്ക് പകരമായി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ജൂൺ 21-ന് നടത്തിയ ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്-യുജി) പുനഃപരീക്ഷയിൽ രാജ്യത്തുടനീളം വലിയ ആശയക്കുഴപ്പങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:15 വരെയായിരുന്നു പരീക്ഷ നടന്നത്. ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ സമാധാനപരമായി പൂർത്തിയായെങ്കിലും, വിവിധ സംസ്ഥാനങ്ങളിൽ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജസ്ഥാനിലെ അജ്മീറിൽ ബുർഖ…
Read Moreമൈക്ക് കിട്ടിയപ്പോൾ ‘അനാട്ടമി’ പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ ‘പോസ്റ്റ്മോർട്ടം’ ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
മുംബൈ: സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി സേജൽ പവാറിനെതിരെയുള്ള വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെ.ഇ.എം മെഡിക്കൽ കോളേജ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കോമഡി ഷോയുടെ അവതാരകനായ പ്രണിത് മോറെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറയുമായിരുന്നു എന്ന് പുണെ സ്വദേശിനിയായ സേജൽ നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. സേജൽ പവാർ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന്…
Read Moreകോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്. ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും…
Read Moreബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ ‘തമാശ’ വിവാദം
ഡൽഹി: കൊമേഡിയൻ പ്രണിത് മോറിൻ്റെ സ്റ്റാൻഡപ്പ് കോമഡി ഷോയ്ക്കിടെയുണ്ടായ ‘370 രൂപയുടെ ബിരിയാണി’ പരാമർശം ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ, പ്രണിത് മോറിൻ്റെ മറ്റൊരു പഴയ ഷോയും പുതിയ നിയമക്കുരുക്കിലേക്കും വിവാദങ്ങളിലേക്കും. ഷോയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ശരീരഭാഗങ്ങളെക്കുറിച്ച് നടത്തിയ മോശം തമാശകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സംഭവം വിവാദമായതോടെ ഒടുവിൽ പരസ്യ ക്ഷമാപണവുമായി ഡോക്ടർ സേജൽ പവാർ രംഗത്തെത്തി. മൂന്ന് മാസം മുമ്പ് നടന്ന ഒരു ഷോയ്ക്കിടെയായിരുന്നു ഡോക്ടറായ സേജൽ പവാർ, മെഡിക്കൽ പഠനത്തിനായി…
Read Moreബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
ഡല്‍ഹി: രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി സഖ്യകക്ഷികൾ പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിച്ച് ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സഖ്യകക്ഷികള്‍ക്ക് ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ച രാഹുൽ, ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയതിനൊപ്പം, അടുത്തിടെ ചില വിഷയങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന നിരാശയും തുറന്നുപറഞ്ഞു. വോട്ടുചോരി ഉള്‍പ്പെടെ താന്‍ ഉന്നയിച്ച പല പ്രധാന വിഷയങ്ങളിലും മുന്നണിയിൽ നിന്നും…
Read More