മലയാളി യുവാവ് വെട്ടേറ്റുമരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താണേ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിൽപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിൽ വിഷ്ണു ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവസ്ഥലത്ത് പൊലീസെത്തി തർക്കം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിന് ശേഷം ബൈക്കിൽ…
Read MoreCategory: NATIONAL
രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്സും കുർകുറെയും
ന്യൂഡൽഹി: പ്രമുഖ ലഘുഭക്ഷണ ബ്രാൻഡുകളായ ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയവയുടെ പാക്കറ്റുകളിൽ ഇനി ‘കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല’ എന്ന ലേബൽ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കളായ പെപ്സികോ അറിയിച്ചു. വിപണിയിലിറങ്ങുന്ന ഉൽപന്നങ്ങളുടെ പുതുക്കിയ പാക്കേജിംഗിലാണ് കമ്പനി ഈ മാറ്റം വരുത്തുന്നത്. ഭക്ഷണ പദാർഥങ്ങളുടെ ലേബലുകളിൽ ചേരുവകളുടെ സുതാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവണത ഉപഭോക്താക്കളിൽ സമീപകാലത്തായി വ്യാപകമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതെന്നും, കൂടുതൽ വിവരങ്ങൾ കൃത്യമായി മനസിലാക്കി ഉചിതമായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ പൊതുജനങ്ങളെ സഹായിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പെപ്സികോ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഭക്ഷണ…
Read Moreപരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഹേമന്ത് വൈഷ്ണവ് എന്ന പ്രതിയാണ് അഹമ്മദാബാദിൽ വെച്ച് അറസ്റ്റിലായത്. ഒളിവിലായിരുന്ന കാലയളവിൽ പേര് മാറ്റി സിനിമാരംഗത്ത് സജീവമായ ഇയാൾ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 2005 ജൂൺ 15-ന് ഭൂമി തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഹേമന്തും സഹോദരനുമടക്കം അഞ്ച് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.…
Read Moreനിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
ന്യൂഡൽഹി: പുതിയ തലമുറയിലെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന പരമ്പരാഗത പരാതികൾക്ക് ട്രോളുകളിലൂടെയും മീമുകളിലൂടെയും മറുപടി നൽകി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഹാസ്യ-രാഷ്ട്രീയ കൂട്ടായ്മ. പണക്കൊഴുപ്പും അഴിമതിയും കാലുമാറ്റവും നിറഞ്ഞ രാഷ്ട്രീയത്തോട് വിമുഖത പുലർത്തിയിരുന്ന ഇന്ത്യൻ യുവത്വത്തിന്റെ ഡിജിറ്റൽ ശബ്ദമായി മാറിയിരിക്കുകയാണ് ഈ പുതിയ കൂട്ടായ്മ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശമാണ് ഈ പാർട്ടിയുടെ രൂപീകരണത്തിന് പരോക്ഷമായി കാരണമായത്. കോടതി വാദത്തിനിടയിൽ, വ്യാജ ബിരുദങ്ങളുമായി സിസ്റ്റത്തെ ആക്രമിക്കുന്ന ചിലരെ…
Read More‘ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന’; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഇന്ത്യയെയും നരേന്ദ്ര മോദി സർക്കാരിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തിരുന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ആസൂത്രണം ചെയ്ത വലിയൊരു ഗൂഢാലോചനയാണ് ‘കോക്രോച്ച് പാർട്ടി’ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും നിരന്തരം പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം. ഈ രാജ്യവിരുദ്ധ നീക്കങ്ങൾക്ക് ഇന്ത്യയിലെ ചില പ്രതിപക്ഷ പാർട്ടികളുടെ സഹായമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയ, ബോട്ടുകൾ, നിർമ്മിത ബുദ്ധി (എ.ഐ) എന്നിവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ…
Read Moreമാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
ന്യൂഡൽഹി: പ്രസവാവധിക്ക് ശേഷം കായികരംഗത്തേക്ക് മടങ്ങിവരുന്ന പ്രശസ്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) നടപടിയെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഫോഗട്ടിന് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മാതൃത്വത്തെ ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഫെഡറേഷൻ കായികതാരങ്ങളോട് ‘പ്രതികാര ബുദ്ധിയോടെ’ പെരുമാറരുതെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഊന്നിപ്പറഞ്ഞു. മുൻകാല സെലക്ഷൻ മാനദണ്ഡങ്ങളിൽ നിന്ന് ഫെഡറേഷൻ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെ കോടതി…
Read Moreഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് ‘കോക്രോച്ച് ജനത പാർട്ടി’; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ പേരു കൊണ്ടും പ്രവർത്തനശൈലി കൊണ്ടും തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയപ്രവേശനത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മകന്റെ പുതിയ നീക്കങ്ങളിൽ മാതാപിതാക്കളായ ഭഗവാന് ദിപ്കെയും അനിത ദിപ്കെയും കടുത്ത ആശങ്ക രേഖപ്പെടുത്തി. അവൻ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രീയത്തിൽ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമാണെങ്കിലും അതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്നും മറാത്തി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഇക്കാര്യത്തിൽ…
Read Moreരാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പുതിയ വർധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി ഉയർന്നു. ഡീസല്‍ വിലയാകട്ടെ 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയിലുമെത്തി. കേരളത്തിലും വിലവർധനവ് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ…
Read More‘അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും’; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ വധഭീഷണി
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രശസ്തമായ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ ആക്ഷേപഹാസ്യ നീക്കങ്ങൾ അവസാനിപ്പിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. ഭീഷണിയെത്തുടർന്ന് മധ്യപ്രദേശ് സ്വദേശിയായ അഭിജിത്തിന്റെ രക്ഷിതാക്കൾ വൻ ആശങ്കയിലാണ്. “കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക, പകരം നിങ്ങള്‍ക്ക് പണം ലഭിക്കും, ബിജെപിയില്‍ ചേരുക; അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും” എന്നതായിരുന്നു എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിജിത്തിന് ലഭിച്ച പ്രധാന ഭീഷണി സന്ദേശങ്ങളിലൊന്ന്. പാര്‍ട്ടി രൂപീകരിച്ച…
Read Moreകേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
ബെവർലി ഹിൽസ്: റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്തുനിന്ന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുക സർവീസ് ചാർജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള ‘പോസ’ എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസർ തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം…
Read More