ജന്മദിന ആഘോഷം കണ്ണീരിൽ പൊലിഞ്ഞു; വാഹനാപകടത്തിൽ 4 സുഹൃത്തുക്കൾ മരിച്ചു

ബെംഗളൂരു-മംഗളൂരു ദേശീയ പാതയിൽ നാഗമംഗലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഗഡി താലൂക്കിലെ (രാമനഗര ജില്ലയിൽ) ലക്കേനഹള്ളിയിലെ ഹേമന്ത് കുമാർ (24), ചിക്കനായകനഹള്ളി താലൂക്കിലെ (തുമകുരു) കമ്പനഹള്ളിയിലെ കെ ശരത് (22), തുരുവേകെരെ താലൂക്കിലെ (തുമകുരു) ചന്ദുരാപുരയിലെ പി യോഗേഷ് ഗൗഡ (23), എൻ.എം. ശിവമോഗയിലെ ഗോപാലഗൗഡ ലേഔട്ടിൽ 22 കാരനായ ധീരജ് എന്നിവരാണ് മരിച്ചത്.

ശരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുകയായിരുന്നു ഇവർ. അമിതവേഗതയിലെത്തിയ കാർ ലോറിയിൽ പിന്നിൽ ഇടിച്ചതാണ് അപകടം. ചന്നരായപട്ടണത്തേക്ക് പോകുകയായിരുന്നു ലോറി. പോലീസ് സൂപ്രണ്ട് എൻ.യതീഷ് സംഭവസ്ഥലം സന്ദർശിച്ചു. ബെള്ളൂർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us