അപകടക്കെണി ഒരുക്കി നഗരത്തിലെ സ്ലാബുകൾ തകർന്ന നടപ്പാതകൾ

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയിൽ നഗരം പുതുമോടി അണിയുമ്പോഴും അപകടക്കെണിയൊരുക്കി നഗരത്തിലെ തകർന്ന നടപ്പാതകൾ. പ്രധാന റോഡുകളിലും ഇടറോഡുകളിലും കാൽനട യാത്രക്കാരെ വീഴ്ത്താൻ പാകത്തിൽ സ്ലാബുകൾ തകർന്ന നടപ്പാതകൾ പതിവുകാഴ്ചയായിട്ടും നടപടി ഉണ്ടാകുന്നില്ല. മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന നടപ്പാതകളിൽ വീണ് കാൽനടയാത്രക്കാർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേൽക്കുന്നുണ്ട്.

മഴക്കാലത്തിന് മുൻപുള്ള ഓട ശുചീകരണത്തിന് ഭാഗമായി സ്ലാബുകൾ നീക്കം ചെയ്ത ഇടങ്ങളിൽ ഇവാ പുനഃസ്ഥാപിക്കുന്നതിനുള്ളനടപടികളും വൈകുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോൺക്രീറ്റ് കട്ടകൾ പാകിയാണ് നടപ്പാത നിർമ്മിക്കുന്നത്. പഴയ റോഡുകളിൽ കോൺക്രീറ്റ്, കരിങ്കൽ സ്ലാബുകൾ ഉപയോഗിച്ചാണ് ഓടകൾ മൂടിയിരിക്കുന്നത്.കഴിഞ്ഞ വർഷം മേയിൽ ദൊഡഡ്കല്ലസന്ദ്ര മെട്രോ സ്റ്റേഷന് സമീപം സ്ളാബ് തകര്ന്ന ഓടയിൽ വീണ് കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയരുടെ കാലിന് പരിക്കേറ്റിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us