ബെംഗളൂരു : ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കാൻ കൂടുതൽ സ്പെഷൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി. വളരെ തിരക്കേറിയ സെപ്റ്റംബർ ആറിന് കോട്ടയം(2) എറണാകുളം(3) തൃശൂർ (2)പാലക്കാട് (2) കോഴിക്കോട് (1)എന്നിവിടങ്ങളിലേക്ക് ആണ് അധിക സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചത്. കേരള ആർടിസിയും ഈ ദിവസങ്ങളിലേക്ക് സ്പെഷ്യൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവയിൽ ടിക്കറ്റ് വിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. എല്ലാ ബസ്സുകളിലും റിസർവേഷൻ നാളെയോടെ തുടങ്ങുമെന്ന് ബെംഗളൂരു കേരള ആർ ടി സി അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ…
Read MoreCategory: LITERATURE
മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടും!
ബെംഗളൂരു : നമ്മമെട്രോയുടെ ഗ്രീന്‍ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ് മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാന്‍ ബി എം ആര്‍ സി എല്‍ തീരുമാനിച്ചു.നാഗസന്ദ്ര യെലച്ചനഹള്ളി റൂട്ടില്‍ ബനശങ്കരിക്കും ജയനഗറിനും ഇടയിലുള്ള സ്റ്റേഷന്‍ ആണ് ആര്‍ വി റോഡ്. ബൊമ്മസാന്ദ്രയില്‍ നിന്ന് ആരംഭിച്ച് ആര്‍ വി റോഡ് വരെ വരുന്ന രണ്ടാം ഘട്ടത്തിലെ യെല്ലോ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ സ്റ്റേഷന്‍ അടച്ചിടെണ്ടി വരുന്നത്.എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു. ബൊമ്മസാന്ദ്രയില്‍ തുടങ്ങി…
Read Moreരാജ്യാന്തര ചലചിത്രമേള നാളെ അവസാനിക്കും;സുഡാനി ഫ്രം നൈജീരിയ ഇന്ന് പ്രദർശിപ്പിക്കും;നൂറു രൂപക്ക് ഒരു ദിവസം മുഴുവൻ സിനിമ കാണാനുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭിക്കും;ഇന്ന് പ്രദർശിപ്പിക്കുന്നത് 32 സിനിമകൾ.
ബെംഗളൂരു : ഒരാഴ്ചയായി തുടരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജു ഭായി വാല സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആർ തീയേറ്ററിലെ 11 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. ഷാജി എൻ കരുണിന്റെ സ്വം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
Read Moreയുദ്ധമെന്നുള്ളത് ശാരീരികമാണോ?-കവിത.
യുദ്ധമെന്നുള്ളത് ശാരീരികമാണോ? യുദ്ധമെന്നുള്ളത് മാനസികമാണോ? യുദ്ധമെന്നുള്ളത് മനസ്സിൽ ഉറവാർന്ന് ശരീരത്തിൽ പരക്കുന്ന ശത്രുതയാണോ? ശരീരത്തിൽ പരന്നിട്ട് തമ്മിലായ് തല്ലി പാരിൽ പരക്കുന്ന കൊലവിളിയാണോ? പണ്ട്കാലങ്ങളിൽ, ഭാരതഭൂമിയിൽ കണ്ടൊരു യുദ്ധമതാണോ ഇന്നുള്ളത്? സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചവർ സമ്പാദ്യം കൂട്ടാൻ ചെയ്തൊരു യുദ്ധം രാജ്യവിസ്താരം കൂട്ടാനൊരശ്വത്തെ, രാജ്യങ്ങൾ തോറും കയറൂരി വിട്ടന്ന്!! ഉള്ള സമ്പാദ്യം കൂട്ടാനായ് പലമാർഗം തേടി നടന്നവർ ചെയ്തൊരു യുദ്ധം!!! ഇന്നുള്ള ഭാരതം പട്ടിണിരാജ്യം! തർക്കമില്ലാതെ നിൽക്കുന്ന സത്യം! വിഭജിച്ച് പോയൊരു ഭാരതശത്രുവും വിഭാഗങ്ങളില്ലാത്ത പട്ടിണിരൂപം! പട്ടിണിപ്പാവങ്ങൾ തമ്മിലായ് യുദ്ധം?? യുദ്ധത്തിൻ നീതിയിൽ തോന്നാത്ത തന്ത്രം!…
Read Moreബാഗ്ലൂരിലെ ആദ്യ ദിവസം.
എന്‍റെ ചെറിയ ബാഗില്‍ ഒരുപാട് ഡ്രസ്സുകള്‍ കുത്തിനിറച്ചും,ഖല്‍ബില്‍ അതിലേറേ സ്വപ്നങ്ങളും കുത്തി നിറച്ചാണ് സാമൂതിരി രാജാവിന്‍റെ സ്വന്തം കോഴക്കോടു നിന്നും ബാഗ്ലൂരിലേക്ക് ട്രൈന്‍ പിടിച്ചത്. ബാഗ്ലൂരില്‍ പോയാല്‍ ഇഗ്ലീഷൊക്കെ ഫ്ലുവന്‍റ് ആവും എന്നും,ദുല്‍ക്കര്‍ സല്‍മാന്‍ ബാഗ്ലൂര്‍ ഡെയ്സിലെ ”ബാഗ്ലൂര്‍ വാട്ട് എ റോക്കിങ്ങ് സിറ്റി മാന്‍ ”എന്ന ഡയലോഗും യാത്രയില്‍ ഓര്‍ത്ത് കൊണ്ടേയിരുന്നു.. യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസില്‍ സുഖമായി മധുരമൂറുന്ന കിനാവുകളും കണ്ടുറങ്ങി. സൂര്യന്‍ കിഴക്കുനിന്നുദിച്ച സുന്ദരിയായി വീണ്ടും വന്നപ്പോള്‍ ഞാന്‍ ബാനസ് വാഡി സ്റ്റേഷനില്‍ എത്തി. പുറത്തേക്ക് പെട്ടി എടുത്ത് ഇറങ്ങിയപ്പോള്‍…
Read Moreസിഗ്നൽ.
പ്രഭാതം ഉദ്യാനനഗരിയുടെ ഉന്മാദത്തിലേയ്ക്ക എത്തി നോക്കുന്നതിന് മുമ്പ് ……. നാട്ടിലേയ്ക്കുള്ള രാവിലത്തെ തീവണ്ടി കയാറാനുള്ള തത്രപ്പാടിൽ ഞാനും എന്നെ യാത്രയാക്കാനായി ഉറക്കച്ചടവോടെ മകനും ,അമ്മ സംസാരിച്ചാൽ വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ് എന്ന മകന്റെ ശാസനയിൽ ഞാൻ നാമങ്ങളെ കൂട്ടു പിടിച്ചു, ഞങ്ങൾ യാത്രയായി രാവിലെ നേരത്തെ ആയതു കൊണ്ട് വീഥികളൊക്കെയും വരാനിരിക്കുന്ന കോലാഹലങ്ങൾക്ക് സക്ഷ്യം വഹിക്കാൻ തെല്ലിട നിശബ്ദമായിരുന്നു, എങ്കിലും ഗതാഗത നിയന്ത്രിത വിളക്കുകൾ പച്ച, മഞ്ഞ ,ചുവപ്പ് എന്ന ക്രമത്തിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു എത്രയും വേഗം ലക്ഷ്യത്തിലെത്തി ചേരാനുള്ള വ്യഗ്രതയിൽ ചുവപ്പ്…
Read Moreഎന്നെ തേടിവന്ന മാലാഖ
ഇവൾ എന്റെ കൈപിടിച്ചു ഓടാൻതുടങ്ങിയിട്ടു ഒരുപാടു സമയമായി. ഇതിനിടക്ക് ഞങ്ങൾ കുന്നുകളും മലകളും സമുദ്രവും താണ്ടി മരുഭൂമിയിലെത്തിയിരിക്കുന്നു. എന്റെ കാലുകൾ തളരാൻ തുടങ്ങി. പലപ്പോഴും വീണുപോവുന്നുണ്ട്. അപ്പൊഴെല്ലാം ഇവൾ എന്നെ വലിച്ചുയർത്തുന്നുണ്ട്. അതിനുമാത്രം ഇവൾക്കെവിടുന്നാണിത്ര ശക്തി. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി. തോറ്റിട്ടും തോൽക്കാത്തവളുടെ ആത്മവിശ്വാസമാണവളുടെ മുഖത്തെനിക്കു കാണാൻ കഴിയുന്നത്. അതുകൊണ്ടാണല്ലോ ഇവൾ ഇത്രയും ദൂരം താണ്ടി എന്നെ തേടിവന്നത്. പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടക്കുമുന്നിലെ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൈ കഴുകാൻവേണ്ടി എണീറ്റുപോന്നപ്പോൾ എന്റെ കയ്യിൽ ആരോ പിടിചുവലിക്കുന്നതുകണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.…
Read Moreഒരു വാലന്റൈൻസ് ഡേയുടെ ഓർമ്മക്ക്
എന്താ വാലന്റൈൻസ് ഡേ ആയിട്ടു പരിപാടി, ആർക്കും റോസാപ്പൂവൊന്നും വാങ്ങിക്കൊടുത്തില്ലേ… പുറകിലെ സീറ്റിലിരിക്കുന്ന ഉത്തരേന്ത്യൻ പെണ്‌സുഹൃത്തിന്റെ ചോദ്യത്തിന് പതിവിൽകൂടുതൽ പുച്ഛം വാരിയിട്ടു ഞാൻ പറഞ്ഞു… എന്തോന്ന് വാലന്റൈൻസ് ഡേ, എനിക്കതിലൊന്നും ഒരു ഇന്റ്റെസ്റ്റില്ല. അതൊക്കെ വെറുതെ കച്ചവടക്കാർ അവരുടെ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതല്ലേ… ഞാൻ ഇന്ന് ഓഫീസിൽവരുന്ന വഴിക്ക്പോലും കണ്ടതാ, റോഡ് സൈഡുകളിൽ പതിവിൽ കൂടുതൽ പൂക്കച്ചവടക്കാരെ, ഇന്നവരുടെ ദിവസമല്ല… പോരാത്തതിനു പാശ്ചാത്യ സംസ്കാരവും. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ, നമ്മൾ ഒരിക്കലും പടിഞ്ഞാറൻ സംസ്കാരം കൊണ്ടുനടക്കാൻ പാടില്ല. പണിതിരക്കുകൾക്കിടയിലെ അനാവശ്യചോദ്യങ്ങൾക്കുള്ള അവളോടുള്ള ദേഷ്യത്തിനപ്പുറം, ആഘോഷിക്കാൻ കൂട്ടിനു…
Read Moreനിശബ്ദ പ്രണയം
നീ എന്നോട് ക്ഷമിക്കുക ! എന്റെ മൗനം മാത്രമായിരുന്നു നിനക്കുള്ള മറുപടി. ഒന്നും പറയാനെനിക്ക് ആവുമായിരുന്നില്ല .. നീ അറിഞ്ഞില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിന്റെ പുകമറയ്ക്കപ്പുറം ഞാൻ വെന്തുരുകുകായായിരുന്നു … സ്നേഹമഭിനയിച്ചു ഞാൻ നിന്നെ കാപട്യപ്പെടുത്തിയില്ല . ഉള്ളിലെ സ്നേഹമൊരു നൊമ്പരമായ് ……… ആരോടും പറയാതെ, നീ പോലുമറിയാതെ , എന്റെ സ്വപ്നങ്ങളിൽ മാത്രമായ് സൂക്ഷിച്ചു. പകലിന്റെ തീക്ഷ്ണതയിൽ ഞാനതിനെ ഉള്ളിലടക്കി പിടിച്ചു. ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല . രാവിന്റെ നിശബ്ദതയിൽ ഞാനതിനോട് സല്ലപിച്ചു. രാത്രിയാമങ്ങളിൽ നിന്റെ സ്‌നേഹം മീട്ടിയ…
Read Moreനീ ഒരു പെണ്ണാണ്…..
നിന്റെ ത്യാഗത്തിന്റെയും മഹത്വത്തിന്റെയും കണ്ണുനീർ തുള്ളികളെ പോലും നിഷ്പ്രയാസം പുഞ്ചിരിയാക്കി മാറ്റാൻ നിനക്ക് കഴിയും… ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നിന്റെ കൂടെ കൂട്ടി പറന്നുയരാൻ കഴിയുന്നത്രയും നിന്റെ ലോകമാണ്.. വാനോളം കുതിച്ചുയരാൻ കഴിയണം നിനക്ക്….. ഭയപ്പെടരുത് ഒന്നിനെയും… തോളോട് ചേർന്ന് നടന്ന സൗഹൃദങ്ങളെ ഒരിക്കൽ പോലും, നീയൊരു വെല്ല്യ പെണ്ണായി ഇനി അടക്കത്തിലും ഒതുക്കത്തിലും നടക്കണം എന്ന അസ്വാതന്ത്ര്യത്തിന്റെ കയ്പ്പേറിയ വാക്കിനാൽ തളയ്ക്കാൻ നോക്കുന്നവർക്ക് മുൻപിൽ നിസ്സംഗതയോടെ ശിരസ്സ് കുനിക്കരുത്…. കൂട്ട് കൂടണം നീ നിനക്ക് പ്രിയമുള്ളതെന്തിനോടും… തിരിച്ചറിവുകൾ ഉണ്ടായിരിക്കേണം ഓരോ ചലനത്തിലും….. കണ്ണുകൾ…
Read More