സിഗ്നൽ.

പ്രഭാതം ഉദ്യാനനഗരിയുടെ ഉന്മാദത്തിലേയ്ക്ക എത്തി നോക്കുന്നതിന് മുമ്പ് ……. നാട്ടിലേയ്ക്കുള്ള രാവിലത്തെ തീവണ്ടി കയാറാനുള്ള തത്രപ്പാടിൽ ഞാനും എന്നെ യാത്രയാക്കാനായി ഉറക്കച്ചടവോടെ മകനും ,അമ്മ സംസാരിച്ചാൽ വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ് എന്ന മകന്റെ ശാസനയിൽ ഞാൻ നാമങ്ങളെ കൂട്ടു പിടിച്ചു, ഞങ്ങൾ യാത്രയായി രാവിലെ നേരത്തെ ആയതു കൊണ്ട് വീഥികളൊക്കെയും വരാനിരിക്കുന്ന കോലാഹലങ്ങൾക്ക് സക്ഷ്യം വഹിക്കാൻ തെല്ലിട നിശബ്ദമായിരുന്നു, എങ്കിലും ഗതാഗത നിയന്ത്രിത വിളക്കുകൾ പച്ച, മഞ്ഞ ,ചുവപ്പ് എന്ന ക്രമത്തിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു എത്രയും വേഗം ലക്ഷ്യത്തിലെത്തി ചേരാനുള്ള വ്യഗ്രതയിൽ ചുവപ്പ്…

Read More