ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 151 ആയി.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 151 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 145: 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തിയ 68 കാരന്‍ ,ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 146: രോഗി 145 ന്റെ ഭാര്യ,62 വയസ്സ്, 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തി. രോഗി 147: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 36…

Read More

ഒരു മലയാളിക്ക് അടക്കം ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 16പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 144 ആയി.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 144 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 129 : രോഗി 58 വീട്ടു ജോലിക്കാരന്‍ 21 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍. രോഗി 130 : രോഗി 58 ന്റെ പിതാവ് ,57 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍. രോഗി 131 : രോഗി 101 ന്റെ മകന്‍ ,43 വയസ്സ് ,നഗരത്തില്‍ ചികിത്സയില്‍ രോഗി 132…

Read More

കർണാടകയിൽ ഒരു കോവിഡ് മരണം കൂടി;ആകെ മരണം 4 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരു മരണം കൂടി;ആകെ മരണം 4 ആയി. കഴിഞ്ഞ 31-നാണ്‌ ഇയാളെ രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഇയാൾ വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുടെ സാംപിൾ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു. ഇതോടെ കൊറോണ ബാധയെത്തുടർന്ന്‌ കർണാടകയിൽ മരിച്ചവരുടെ എണ്ണം നാലായി. കലബുറഗി, തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ്‌ നേരത്തേ കോറോണ ബാധിച്ച്‌ മൂന്നുപേർ മരിച്ചത്‌. ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയിലാണ്. മക്ക തീർത്ഥാടനം കഴിഞ്ഞ് ഹൈദരാബാദ് വഴി സംസ്ഥാനത്ത് എത്തിയ 67 കാരൻ മരിച്ചതിന് ശേഷമാണ് മരണകാരണം കൊറോണയെന്ന്…

Read More

ഇന്ന് സംസ്ഥാനത്ത് 4പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം 128 ആയി.

ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 4 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.ആകെ രോഗ ബാധിതരുടെ എണ്ണം 128 ആയി,ഇതില്‍ മരിച്ച മൂന്നു പേരും രോഗം ഭേദമായ 11 പേരും ഉള്‍പ്പെടുന്നു. 114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്,ഇതില്‍ 7 മലയാളികളും ഉള്‍പ്പെടുന്നു. രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍, നഗരത്തില്‍ ചികിത്സയിലാണ്. രോഗി 126 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 70 കാരന്‍. രോഗി 127 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 26 കാരന്‍. രോഗി…

Read More

ഇന്നലെ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 125 ആയി.

ബെംഗളൂരു: ഇന്നലെ മാത്രം കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത് 14 പേര്‍ക്ക്.വിവരങ്ങള്‍ താഴെ. രോഗി 111 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 24 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 112 :  രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 113 : രോഗി 81 ന്റെ മകന്‍,ബെള്ളരിയില്‍ ചികിത്സയില്‍ ആണ്. രോഗി 114 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 48 കാരന്‍. രോഗി 115 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 30…

Read More

കാസർകോട് നല്ല ആരോഗ്യ സംവിധാനം തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ.

ബെംഗളൂരു : കാസർകോടിലേക്ക് മംഗലാപുരത്തു നിന്നുള്ള ദേശീയ പാത അടച്ച വിഷയത്തിൽ ഏതാനും ദിവസങ്ങളായി കേരളം കോടതിയിലാണ്.ഇന്നലെ വഴി തുറക്കണം എന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് മംഗളൂരു എം.പി.യും ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിൻ്റെ ട്വിറ്റർ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യത്തെ ട്വീറ്റിൽ അദ്ദേഹം പറയുന്നത് ” ആരോഗ്യകാര്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും നമ്മളും കാസർകോടിലെ ജനങ്ങളും പരസ്പരം ബന്ധം നില നിർത്തുന്നവരാണ്, എന്നാൽ ഇപ്പോൾ സാഹചര്യം കുറച്ച് കഠിനമാണ്, പിണറായി വിജയൻ അവർക്കാ ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം” ಕಾಸರಗೋಡಿನ ಜನರು ಮತ್ತು…

Read More

ശിവാജി നഗറിലെ സ്വകാര്യ ലാബിൽ സൗജന്യ കോവിഡ്-19 പരിശോധന.

ബെംഗളൂരു: നഗരത്തിൽ ഉള്ളവർക്ക്  സൗജന്യ കോവിഡ്-19 പരിശോധനയുമായി ശിവാജി നഗറിലെ സ്വകാര്യ ലാബ്. സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് ന്യൂബെർഗ് ആനന്ദ് ഡയഗ്നോസ്റ്റിക്സ് ലാബ് സൗജന്യ പരിശോധന നടത്തുന്നത്. ഐ.സി.എം.ആർ. അംഗീകരിച്ച നാലുവിധ പരിശോധനകളും ലാബിൽ ലഭിക്കും. കൊറോണ വ്യാപനത്തിനെത്തിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സംവിധാനമൊരുക്കുന്നതെന്ന് ലാബ് അധികൃതർ പറഞ്ഞു. ന്യൂബർഗിന്റെ രാജ്യത്തെ നാലുലാബുകളിലും പരിശോധനാ സംവിധാനമുണ്ട്. ചെന്നൈ, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ പ്രവർത്തിക്കുന്നത്. ഡോക്ടറുടെ കുറിപ്പും തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്കാണ് പരിശോധനനടത്താനുള്ള സൗകര്യമൊരുക്കുന്നത്. സർക്കാർ സംവിധാനങ്ങളും ഐ.സി. എം. ആറും നിർദേശിക്കുന്ന വിധത്തിലാണ് പരിശോധന…

Read More

ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം110 ആയി.

ബെംഗളൂരു: ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ആകെ 110 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 പേർ മരിച്ചു 9 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. രോഗി 102 : 24 കാരനായ ബെംഗളൂരു സ്വദേശി, യാത്രാവിവരം അന്വേഷിക്കുകയാണ്. രോഗി 103 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 37 കാരൻ, നഞ്ചൻഗുഡ് സ്വദേശി. രോഗി 104 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന…

Read More

312 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ട്രെയിനിൻ്റെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ ഉള്ള ശ്രമങ്ങൾ  ഇന്ത്യൻ റെയിൽവേ തുടരുകയാണ്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിൽ 312 കോച്ചുകളാണ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്. മൈസൂരു വർക്ക്‌ഷോപ്പിൽനിന്ന് 120 കോച്ചുകളും ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഹുബ്ബള്ളി വർക്ക്‌ഷോപ്പിൽ നിന്ന് 120 കോച്ചുകളും ഹുബ്ബള്ളി ഡിപ്പോയിൽനിന്ന് 18 കോച്ചുകളും  ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും യശ്വന്തപുര ഡിപ്പോയിൽനിന്ന് 18 കോച്ചുകളും മൈസൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള…

Read More

മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം നൽകി യെദിയൂരപ്പ;മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംഭാവന നൽകാൻ ആഹ്വാനം.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം സംഭാവനയായി നൽകി യെദിയൂരപ്പ. മറ്റ് മന്ത്രിമാരോടും ,ജനപ്രതിനിധികളോടും ജീവനക്കാരോടും പൗരൻമാരോടും കഴിയുന്ന സംഭാവനകൾ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. “നമ്മൾ എല്ലാവരും കടന്നു പോകുന്നത് ഒരു ദുർഗടമായ സമയത്തിലൂടെയാണ് ,നമ്മൾ ഈ മഹാമാരിയെ എങ്ങിനെ നേരിടുന്നു എന്നതാണ് പ്രധാനം, വ്യക്തിപരമായി എൻ്റെ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്യുകയാണ്. എത്ര ചെറുതാണെങ്കിലും സംഭാവന ചെയ്യാൻ ഞാൻ മറ്റുള്ളവരോടും അപേക്ഷിക്കുകയാണ്”വീഡിയോയുടെ കൂടെ ഉള്ള ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.…

Read More
Click Here to Follow Us