ശിവാജി നഗറിലെ സ്വകാര്യ ലാബിൽ സൗജന്യ കോവിഡ്-19 പരിശോധന.

ബെംഗളൂരു: നഗരത്തിൽ ഉള്ളവർക്ക്  സൗജന്യ കോവിഡ്-19 പരിശോധനയുമായി ശിവാജി നഗറിലെ സ്വകാര്യ ലാബ്.

സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് ന്യൂബെർഗ് ആനന്ദ് ഡയഗ്നോസ്റ്റിക്സ് ലാബ് സൗജന്യ പരിശോധന നടത്തുന്നത്.

ഐ.സി.എം.ആർ. അംഗീകരിച്ച നാലുവിധ പരിശോധനകളും ലാബിൽ ലഭിക്കും. കൊറോണ വ്യാപനത്തിനെത്തിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സംവിധാനമൊരുക്കുന്നതെന്ന് ലാബ് അധികൃതർ പറഞ്ഞു.

ന്യൂബർഗിന്റെ രാജ്യത്തെ നാലുലാബുകളിലും പരിശോധനാ സംവിധാനമുണ്ട്. ചെന്നൈ, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ പ്രവർത്തിക്കുന്നത്.

ഡോക്ടറുടെ കുറിപ്പും തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്കാണ് പരിശോധനനടത്താനുള്ള സൗകര്യമൊരുക്കുന്നത്. സർക്കാർ സംവിധാനങ്ങളും ഐ.സി. എം. ആറും നിർദേശിക്കുന്ന വിധത്തിലാണ് പരിശോധന നടത്തുന്നതെന്നും ന്യൂബർഗ് ആനന്ദ് ലാബ് അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിന് ഇടയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കൂടുതൽ വ്യാപനം തടയുന്നതിന് സർക്കാരിനെ സഹായിക്കുകയാണ് ലാബിന്റെ ലക്ഷ്യമെന്നും ചെയർമാൻ ഡോ. ജി.എസ്.കെ. വേലു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..