സംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

Read More

സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്

ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.

Read More

കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകിയവരും പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. 400ഓ​ളം കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ചി​ല​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​ന്റെ പു​തി​യ ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ1 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം. കോ​വി​ഡ് ത​രം​ഗ​കാ​ല​ത്ത് ചെ​യ്തി​രു​ന്ന…

Read More

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്  

Read More

സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 80 പേർ ബെംഗളൂരുവിലാണ്. 7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്‌. മൈസൂരുവിൽ ഒരാൾകൂടി മരിച്ചു. 479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്.

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു

ദില്ലി: കോവിഡിൽ കേരളം ആശ്വാസത്തിലേക്ക് കടക്കുമ്പോൾ കർണാടകയിൽ പോസിറ്റീവ് കേസുകൾ കൂടുന്നു. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര,…

Read More

കോവിഡ് വ്യാപനം; സ്കൂളുകൾക്ക് ജാഗ്രത നിർദേശം

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സ്കൂളുകൾക്ക് നിർദേശം. സ്വകാര്യസ്കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടകയാണ് അംഗങ്ങളായ സ്കൂളുകൾക്ക് നിർദേശം നൽകിയത്. അസുഖം ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. സ്കൂളിൽ ഏതെങ്കിലും കുട്ടിക്ക് കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ മാറ്റിയിരുത്തണം. രക്ഷിതാവിനെ വിവരമറിയിക്കണം. ഇതിനായി സ്കൂളിൽ ഐസൊലേഷൻ മുറി സജ്ജീകരിക്കണം. ക്ലാസ്‌മുറികൾ അണുവിമുക്തമാക്കാനും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കാനും മുഖാവരണം നിർബന്ധമാക്കാനും നിർദേശിച്ചു. സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ മാർഗനിർദേശം നൽകാൻ ആരോഗ്യവകുപ്പും…

Read More

ചികിത്സയിൽ കഴിയുന്ന വായോധികന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഡുപ്പി സ്വദേശിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചു. 82 കാരനായ ഇദ്ദേഹത്തിന് മംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡില്‍ ചികിത്സയിലാണ്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി.മുള്ളൈ മുഹിളൻ വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ കോവിഡ് പ്രതിരോധ, ചികിത്സ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയില്‍ പ്രതിദിനം ശരാശരി രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡി.എം.ഒ ഡോ.തിമ്മയ്യ യോഗത്തില്‍ പറഞ്ഞു.

Read More

കോവിഡ് ജാഗ്രത; മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി 

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി രാമലിംഗറെഡ്ഡി. ബസ് യാത്രക്കാരും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരോടും പ്രത്യേകമായി ശ്രദ്ധിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാനത്തെ കോവിഡ് മാർഗരേഖയിൽ ഉണ്ട്. അയ്യപ്പസ്വാമി ഭക്തരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 60 വയസ്സിനു മുകളിലുള്ളവരും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. ബസിൽ കൂടുതൽ…

Read More

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു

ബെംഗളൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ സർക്കാർ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ്  ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത…

Read More
Click Here to Follow Us