ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
Read MoreCategory: BUSINESS
ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ ; ഓഫറുകൾ എന്തെല്ലാം അറിയാം
ബെംഗളൂരു: ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 20, ജൂലൈ 21 തീയതികളിൽ നടക്കും. ബിഗ് സെയിൽ ഓഫർ ജൂലൈ 20 ന് അർദ്ധരാത്രി 12 മുതൽ ആരംഭിക്കും. പ്രൈം ഡേ സെയിലിൽ ഇത്തവണ നിരവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവും ഇഎംഐ സൗകര്യവും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ആമസോൺ എക്കോ ഉപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്. Intel, Samsung, OnePlus, Iqoo, Honor, Sony, Asus തുടങ്ങിയ…
Read Moreചാർജ് ഉയർത്തി; എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചിലവ് കൂടും
ന്യൂഡൽഹി: എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാല്‍ ഡെബിറ്റ് കാർഡ് നല്‍കിയ ബാങ്ക് പണം പിൻവലിക്കപ്പെട്ട…
Read Moreസ്വർണവിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.
Read Moreകുതിച്ച് ഉയർന്ന് സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read Moreസ്വർണ വിലയിൽ വീണ്ടും വർധന
കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയില്‍ വർധന. 160 രൂപ വർധിച്ച് പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 53,320 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കൂടി വിലയായ 55,120 രൂപ മേയ് 20നും ഏറ്റവും കുറഞ്ഞ വിലയായ 52,440 രൂപ മേയ് 1നും രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.
Read Moreസ്വർണ വില കുറഞ്ഞു!!! പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ ഔണ്‍സിന് 2,302.51 ഡോളറില്‍ തുടരുകയാണ്.
Read Moreവീണ്ടും കുതിച്ചുയർന്ന് സ്വർണ വില
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6410 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 18…
Read Moreനഗരത്തിലെ ആദ്യ അക്ക കഫെ പ്രവർത്തനം ആരംഭിച്ചു
ബെംഗളൂരു: നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് ദേശീയ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ആദ്യത്തെ അക്ക കഫേ ആരംഭിച്ചു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അക്ക കഫേ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി, ഒലവിവ ഊറ്റ എന്ന ടാഗിൽ കെംപെഗൗഡ റോഡിലെ ഗാന്ധി നഗറിൽ (മജസ്റ്റിക്കിന് സമീപം) മാർച്ച് 8 നാണ് അക്ക കഫേ ആരംഭിച്ചത്. കർണാടകയിലുടനീളം 200-ലധികം അക്ക കഫേകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് വനിതാ സംരംഭകരുടെ ശാക്തീകരണത്തിന് വഴിയൊരുക്കും. ഒരു സ്വാശ്രയ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ് കഫേ…
Read Moreപേടിഎമ്മിന് വിലക്ക് : ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ? ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും പാടില്ലെന്ന് ആര്‍ബിഐ
ഇന്ത്യയിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സർവസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും സാധാരണമായ ഒരു പേയ്‌മെൻ്റ് ഓപ്ഷനാണ് പേടിഎം. ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ . 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്. മാർച്ച്…
Read More