പുതുവര്‍ഷത്തിലെ ആദ്യത്തെ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ വില. രാജ്യാന്തര വിപണിയില്‍ ലാഭമെടുപ്പ് തുടരവെ കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ടാണ്. പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയായി. ഈ വര്‍ഷം 13 ദിവസത്തിനിടെ 5,480 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായി. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 118,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്.
Read MoreCategory: BUSINESS
പുതുവർഷത്തിൽ വീണ്ടും സ്വർണവില വീടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്രയും
സംസ്ഥാനത്ത് പുതുവത്സരാരംഭ ദിനം വില വർധനയോടെ ആരംഭിച്ച് സ്വർണവിപണി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,040 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില തുടർച്ചയായി ഇടിയുകയായിരുന്നു. അതിൽതന്നെ ഇന്നലെ മൂന്ന് തവണ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. രാവിലെ 240 രൂപ കുറഞ്ഞ് 99,640 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് 99,160 രൂപയിലേക്കും വൈകുന്നേരം 98,920 രൂപയിലേക്കും താഴ്ന്നിരുന്നു. മൂന്ന് തവണയായി 720 രൂപയുടെ ഇടിവാണിന്നലെ സ്വർണവിലയിൽ സംഭവിച്ചത്. ചൊവ്വാഴ്ച 2,240 രൂപ ഇടിഞ്ഞ…
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 99,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 12,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 1,02,120 രൂപയില്‍ നിന്നാണ് താഴ്ന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്.…
Read Moreകുതിക്കുന്നു സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും
സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ പുതിയ നീക്കങ്ങള്‍ തുടങ്ങിയവയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇത്തരം അസ്ഥിര സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയുമ്പോള്‍ ഡോളറിന്റെ മൂല്യം ഇടിയുകയും, സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുകയും ചെയ്യും. വെള്ളി ഒരു ഔണ്‍സിന് 67.55 ഡോളര്‍…
Read Moreഒരു ലക്ഷം കടന്ന് സ്വര്‍ണവില
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. 101600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്നതാണ് ഡിസംബര്‍ ആയതോടെ ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള സ്വര്‍ണ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാകും.
Read Moreസർവകാല റെക്കോഡ്; സ്വർണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് കൂടിയത് രണ്ട തവണ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടിയതോടെ ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു…
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. പവന് 520 രൂപ വർധിച്ച് 94200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിലാണ് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്.
Read Moreഇനി സ്വർണം മാത്രമല്ല വെള്ളിയും പണയം വെക്കാം; ആർ ബി ഐ സർക്കൂലാർ ഇങ്ങനെ
ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആര്‍ ബി ഐ പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഈ സര്‍ക്കുലര്‍ നിലവില്‍ വന്നാല്‍ വെള്ളി ഈടു വച്ചുള്ള വായ്പ എടുക്കല്‍ കൂടുതല്‍ സുതാര്യമാകും. എന്തൊക്കെയാണ് പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെന്ന് നോക്കാം. വെള്ളി ഈടില്‍ എന്തൊക്കെ പണയം വയ്ക്കാന്‍ സാധിക്കും സ്വര്‍ണത്തെ പോലെ തന്നെ വെള്ളി ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവക്ക് വായ്പ…
Read Moreകുറഞ്ഞ അത്രയും ഒറ്റയടിക്ക് കൂടി ഇന്നത്തെ നിർക്ക് അറിയാൻ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത കുതിപ്പ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വില ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായി തിരിച്ചുകയറി. 29 -ാം തിയതി വൈകീട്ട് 89760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ രാവിലെ ഇത് 88360 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 1400 രൂപയാണ് പവന്‍ വിലയില്‍ കുറഞ്ഞത്. ഇതോടെ സ്വര്‍ണം താഴേക്ക് വീഴും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. 97000 രൂപയില്‍ എത്തിയ പവന്‍ വിലയാണ് ഈ 10000 രൂപയോളം കുറഞ്ഞത് 88000 ത്തിലേക്ക് എത്തിയത്.എന്നാല്‍ ഇന്നലെ ഉച്ചയോടെ…
Read Moreകയറ്റത്തിന് ഒരു ഇറക്കം: സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ്
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read More