ബെംഗലൂരു : കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് ആയിരുന്നു സിറ്റി പോലീസ് കണ്ട്രോള്‍ റൂമിലേക്ക് ഒരു സന്ദേശം ലഭിച്ചത് …ദോഡ്ഢതാഗുരു സെലിബ്രിറ്റി ലേ ഔട്ട് പരിധിയില്‍ പണി തീരാത്ത കെട്ടിടത്തിനു സമീപം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു ജീവസ്സുറ്റ ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു …കണ്ട്രോള്‍ റൂമില്‍ നിന്നും ഉടനെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് നിര്‍ദ്ദേശം നല്‍കി ..തുടര്‍ന്ന്‍ പോലീസ് സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി ..അവിടെയെത്തിയപ്പോള്‍ കണ്ടത് പാതിയോളം ഉറുമ്പ് കയറി തുടങ്ങിയ നിലയില്‍ കണ്ടെടുത്ത കുഞ്ഞിനെ സമീപ വാസികള്‍ കയ്യിലെടുത്തു നില്‍ക്കുന്നു .
ജനിച്ചിട്ട് മണിക്കൂറുകള്‍ പ്രായമുള്ള കുഞ്ഞിനെ സ്വീകരിച്ച എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ന്ന്‍ സമീപമുള്ള ലക്ഷ്മി നഴ്സിംഗ് ഹോമിലേക്ക് പുറപ്പെട്ടു …
പൊക്കിള്‍ കൊടി മുറിച്ചു കഴുത്തിലേക്ക് ചുരുട്ടി വെച്ച നിലയില്‍ ശരീര സ്രവം പോലും നേരെ ചൊവ്വേ വൃത്തിയാക്കാതെ നിലയിലായിരുന്നു ഹതഭാഗ്യനായ ആണ്‍ കുഞ്ഞിനെ അവസ്ഥ .. തുടര്‍ന്ന്‍ ഡോക്ടറുടെ കീഴില്‍ അവനെ തുടച്ചു വൃത്തിയാക്കി ,അവശത തിങ്ങുന്ന അവനില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി …എങ്കിലും മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായമെന്നോണം നവജാത ശിശുവിന് നല്‍കുന്ന”പ്രാഥമിക ആഹാരത്തിന്റെ” കുറവ് അവനില്‍ പ്രകടമായിരുന്നു …ആരോഗ്യമുള്ള കുഞ്ഞിന്റെ ലക്ഷണങ്ങളില്‍ പെട്ട കരച്ചില്‍ പ്രകടപ്പിക്കുന്നില്ല …നിരാശരായ പോലീസ് അംഗങ്ങള്‍ മുഖത്തോട് മുഖം നോക്കി നിന്നു …..സ്റ്റേഷനിലേക്ക് റിപ്പോര്‍ട്ട് നല്‍കി ..
പ്രസവാവധി കഴിഞ്ഞു വെറും രണ്ടാഴ്ചയ്ക്കുളില്‍ മോണിംഗ് ഡ്യൂട്ടിയില്‍ പ്രവേശിച്ച വനിതാ കോണ്‍സ്സബിള്‍ അര്‍ച്ചനയുടെ ഉള്ളിലെ മാതൃത്വത്തിനു ആ മുഖം കണ്ടു വെറുതെ ഇരിക്കാന്‍ കഴിഞ്ഞില്ല ….കുഞ്ഞിനെ സ്വീകരിച്ച അവര്‍, അവനെ മടിത്തട്ടിലേക്ക് ആനയിച്ചു ..!! വൈകിയില്ല …ചുണ്ടില്‍ കിനിഞ്ഞ മുലപ്പാലിന്റെ ഊര്‍ജ്ജത്തില്‍ അവന്റെ കരച്ചില്‍ ശബ്ദം സ്റ്റേഷന്‍ ചുവരുകളില്‍ മുഴക്കം തീര്‍ത്തു ..സ്റ്റേഷന്‍ ഒന്നടങ്കം ആഹ്ലാദത്തിലേക്ക് …നിയമ പാലനത്തില്‍ മനുഷ്യത്വത്തിന്റെ മുഖം ഒരിക്കല്‍ കൂടി വെളിവാക്കപ്പെടുന്ന അപൂര്‍വ്വ നിമിഷം ..
ആരോഗ്യവാനായ കുഞ്ഞിനെ തുടര്‍ന്ന്‍ സര്‍ക്കാരിന്റെ ശിശു ഭവനിലേക്ക് കൈമാറി ..പുതിയ സര്‍ക്കാര്‍ ഏറ്റെടുത്ത കുഞ്ഞിനു അവര്‍ ഒരു പേരും നല്‍കി ‘കുമാര സ്വാമി ‘…!
വാര്‍ത്ത ഇതിനോടകം തന്നെ സോഷ്യന്‍ മീഡിയ എറെടുത്തു കഴിഞ്ഞു .. പോലീസ് കോണ്‍ സ്റ്റബിള്‍ അര്‍ച്ചനയ്ക്ക് എങ്ങു നിന്നും അഭിനന്ദന പ്രവാഹമാണ് ..!