ഞെട്ടലോടെ യാത്രികൻ; ക്യാബ് ഡ്രൈവറോട് എസി ഇടൻ അഭ്യർത്ഥിച്ചതിന് ബീഷണിയും, നടുറോഡിൽ വെച്ച് കുത്താൻ ശ്രമവും!!

ബെംഗളൂരു: നഗരത്തിലെ ഒരു ടെക് പ്രൊഫഷണൽ അടുത്തിടെ റാപിഡോയുടെ റൈഡ്-ഷെയറിംഗ് ആപ്പ് ഉപയോഗിച്ചപ്പോഴുള്ള ദുരനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചു. ഡ്രൈവറോട് എസി ഓണാക്കാനുള്ള ഒരു ലളിതമായ അഭ്യർത്ഥനയിൽ ആരംഭിച്ചത് പെട്ടെന്ന് ഭീഷണികൾ, ഉപദ്രവം, നിരന്തരമായ ഭീഷണി എന്നിവ ഉൾപ്പെടുന്ന ഒരു വേദനാജനകമായ ഏറ്റുമുട്ടലിലേക്ക് വളർന്നു. കന്നഡ ഭാഷ നന്നായി അറിയാവുന്ന യാത്രക്കാരൻ ഡ്രൈവറോട് എസി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം തുടങ്ങിയത്. ഡ്രൈവർ അസ്വസ്ഥത പ്രകടിപ്പിക്കുകയും സാധുവായ ഒരു കാരണവുമില്ലാതെ അയാൾ അത് നിരസിക്കുകയും ചെയ്തു. യാത്രക്കാരൻ നിർബന്ധിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ഡ്രൈവർ വാഹനത്തിൽ…

Read More

ബെംഗളൂരുവിൽ 40 ലക്ഷം വാഗ്ദാനം ചെയ്ത് ജോലി; ‘കോളേജ് പ്രശ്നമല്ല, CV വേണ്ട’!!

ബെംഗളൂരു: ഒരു AI കമ്പനിയുടെ സ്ഥാപകൻ ബെംഗളൂരുവിൽ നിയമനം നടത്താൻ ആഗ്രഹിക്കുന്ന, 40 LPA വാർഷിക ശമ്പളവും ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതുമായ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബിരുദം നേടിയവരും (കോളേജ് പ്രശ്നമല്ല) അവരുടെ ബയോഡാറ്റ പോലും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത് X-ൽ വൈറലായി. ഇന്ദിരാനഗറിലെ ഓഫീസിലേക്ക് രണ്ട് വർഷം വരെ പരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ നിയമിക്കാൻ ആഗ്രഹിക്കുന്നതായി സ്മോളസ്റ്റ് എഐയിലെ സുദർശൻ കാമത്ത് പങ്കുവെച്ചു. “ഞങ്ങൾ സ്മോളസ്റ്റ് എഐയിൽ ഒരു ക്രാക്ക്ഡ് ഫുൾ-സ്റ്റാക്ക് എഞ്ചിനീയറെ നിയമിക്കാൻ നോക്കുകയാണ്, നിങ്ങളെ പരിചയപ്പെടുത്തുന്ന…

Read More

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ 

ബെംഗളൂരു: സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന…

Read More

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ 

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച്‌ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഇന്നലെ കേസ് ഫയല്‍ ചെയ്തശേഷം ഇന്ന് എറണാകുളം കോടതിയിലെത്തി നടി രഹസ്യമൊഴി നല്‍കിയിരുന്നു. വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ട് ഏഴ് മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. ബോബി ഒളിവില്‍ പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്…

Read More

മൻമോഹൻ സിംഗ് അന്തരിച്ചു 

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More

ആരോഗ്യനില മോശം; മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോർട്ടുകള്‍. വിശദാംശങ്ങള്‍ ലഭ്യമല്ല. 92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More

എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ 

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

Read More

മഴ ശക്തം; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ്. പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു. സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

Read More

നടൻ ബാല അറസ്റ്റിൽ 

  കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.

Read More
Click Here to Follow Us