ചിത്രസന്തേ കലാ ആസ്വാദകർക്ക് നവ്യാനുഭവമായി;അടുത്ത വർഷത്തെ പരിപാടിക്ക് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: ശിവാനന്ദ സർക്കിൾ മുതൽ വിൻസർ മാനർ വരെ നീണ്ടു നിൽക്കുന്ന ചിത്ര സന്തെ ച്രിത്ര ചന്ത) കലാ ആസ്വദകർക്ക് വേറിട്ട അനുഭവമായി മാറി. പരിപാടി ഉൽഘാടനം ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പ അടുത്ത വർഷത്തെ പരിപാടിക്ക് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് ഉറപ്പു നൽകി. ” ഇവിടുത്തെ കലാ സൃഷ്ടികൾ ഏതൊരാളേയും അൽഭുതപ്പെടുത്തുന്നതാണ്, ഒരു ദിവസം കൊണ്ട്  കണ്ടു തീർക്കാൻ കഴിയുന്നതല്ല ഇത്, ഈ വർഷത്തെ വിഷയം “കർഷകർ” ആയാരുന്നു ,അത് തന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നതാണ് “മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു.…

Read More

ശാസ്ത്ര സാഹിത്യ വേദി അംഗങ്ങളുടെ നോർക്ക ഇഷ്യൂറൻസ് അപേക്ഷ സ്വീകരിച്ചു.

ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി  അംഗങ്ങളുടെയും മറ്റ് പ്രദേശ വാസികളുടെയും നോർക്ക ഇൻഷുറൻസ് കാർഡ് അപേക്ഷകൾ ജോയിന്റ് സെക്രട്ടറി പ്രദീപ് പി .പി ., ട്രഷറര്‍ പ്രതീഷ്  ടി .വി  , മുസ്തഫ  എം എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.

Read More

സിവിൽ ലിബർട്ടീസ് കളക്ടീവ് നടത്തുന്ന പൗരത്വ നിയമഭേദഗതി ബോധവൽക്കരണ സെമിനാർ നാളെ

  ബെംഗളൂരു : “പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന്റെ നാലാം വാരത്തിലേക്ക് നമ്മൾ കടക്കുകയാണ്. തികച്ചും അഭൂതപൂർവമായ ദേശവ്യാപകപ്രതിഷേധങ്ങളിലൂടെയാണ് പൊതുസമൂഹം ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾക്കെതിരെ പ്രതികരിച്ചത്. പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, ഭരണപക്ഷത്തുള്ള ചില കക്ഷികൾ പോലും പ്രതിഷേധങ്ങളുയർത്തി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സജീവസാനിധ്യം ഈ സമരങ്ങൾക്ക് വലിയ ജനശ്രദ്ധ നേടികൊടുത്തു. നമ്മുടെ ദേശീയതയുടെ അടിത്തറയ്ക്ക് വിള്ളലേൽപ്പിക്കാൻ പ്രാപ്തിയുള്ള വിപത്തിനെ തിരിച്ചറിഞ്ഞ് അവർ ജാതി-മത-വർഗ-ലിംഗ ഭേദമെന്യേ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പൊരുതി.” “സംഘടിതവും അപ്രതീക്ഷിതവുമായ ഈ പ്രതികരണങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഭരണകക്ഷി താത്ക്കാലികമായെങ്കിലും ഒരു…

Read More

യോഗ പരിശീലന പരിപാടി നടത്തുന്നു.

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അമൃതസഞ്ജീവനിയുടെ സഹകരണത്തോടെ യോഗ ക്ലാസ് നടത്തുന്നു. ജനുവരി 5 വൈകുന്നേരം 3 മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സിർക്കിളിനു സമീപമുള്ള ഭാനു വിദ്യ സമസ്തേ സ്കൂളിലാണ് ക്ലാസ്, എന്ന് സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. Mob:+91 9845185326, 9341240641

Read More

ഒരു തെരുവ് നിറയെ ചിത്രങ്ങളും ശിൽപ്പങ്ങളും;1500 സ്റ്റാളുകളുമായി”ചിത്രസന്തെ”നാളെ കുമാര കൃപ റോഡിൽ.

  ബെംഗളൂരു: ചിത്രകലയുടെയും ശിൽപ്പകലയുടേയും വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്രസന്തേ (ചിത്രച്ചന്ത ) നാളെ കുമാര റോഡിൽ ആരംഭിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന സന്ധ്യയിൽ 1500 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർഷകർക്ക് ആദരവു ഒരുക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ചിത്രകലാ പരിഷത്ത് പ്രസിഡണ്ട് ശങ്കർ പറഞ്ഞു. http://bangalorevartha.in/archives/25682 രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മികച്ച കലാകാരന് ചടങ്ങിൽ അമ്പതിനായിരം രൂപയുടെ അവാർഡ് നൽകും. മേള കാണാനെത്തുന്നവർക്ക് കുമാരക്യപ റോഡിൽ മൊബൈൽ…

Read More

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മഡിവാളയിൽ ബൈക്ക് റാലി.

  ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വിഭജന നയങ്ങൾക്കും എതിരെ നടക്കുന്ന ദേശീയ സമരത്തെ പിൻതുണച്ചു കൊണ്ട് ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക് മഡിവാളയിൽ ബൈക്ക് റാലി നടത്തുന്നു. കർണാടക സംസ്ഥാന ഐ.ടി./ഐ.ടി.ഇ.എസ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി സി.ഐ.ടി.യു.കർണാടക സംസ്ഥാന പ്രസിഡന്റ് സഖാവ് വരലക്ഷ്മി ഉൽഘാടനം ചെയ്യും.

Read More

സൗജന്യ കാൻസർ നിർണയും ഫിസിയോ തെറാപ്പി ക്യാമ്പും.

ബെംഗളൂരു : സാമൂഹ്യ സേവനങ്ങൾക് ഊന്നൽ നൽകാൻ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന HOPE REHAB TRUST വരുന്ന ജനുവരി 4 നു 9 മണിക്ക് നിരവധി വിദഗ്ദ ഡോക്ടർമാരുടേയും ഫിസിയോതെറാപിസ്റ്റുകളുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ബൊമ്മസാന്ദ്രയിലെ ലൈഫ് ഡയഗ്‌നോസ്റ്റിക് സെൻററിൽ  വെച്ച് നടത്തുന്നു. ഭാരവാഹികളായ ബിബിൻ ലോറൻസ് (പ്രസിഡന്റ്), മുഹമ്മദ് നവാസ് കെ.വി (സെക്രട്ടറി),രഞ്ജിത് ബേബി , തൻവീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

Read More

റിപ്പബ്ലിക് ദിന പുഷ്പമേള ലാൽബാഗിൽ 17 മുതൽ;ഗ്ലാസ് ഹൗസിൽ ഒരുക്കുന്ന പ്രത്യേക പുഷ്പാലങ്കാരം ഇതാണ്..

ബെംഗളൂരു : ലാൽബാഗിൽ റിപ്പബ്ലിക്ക് ദിന പുഷ്പമേള ജനുവരി 17 മുതൽ 26 വരെ നടക്കും. സ്വാമി വിവേകാനന്ദൻ 157 ജയന്തി ആഘോഷത്തിന് ഭാഗമായി ഇത്തവണ ഗ്ലാസ് ഹൗസിൽ വിവേകാനന്ദ പുഷ്പാലങ്കാരം ആണ് ഒരുക്കുന്നത്. 35 അടി ഉയരത്തിൽ പൂക്കൾകൊണ്ട് സ്വാമിവിവേകാനന്ദൻ പ്രതിമയും വിവിധ ജീവിതകാലഘട്ടത്തിലെ വിവിധ നേട്ടങ്ങളുടെ മാതൃകകളും ഇതിനൊപ്പം ഒരുക്കും. ചിക്കാഗോ ഹിന്ദുമത കൺവൻഷൻ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം എന്നിവയുടെ മാതൃകയും നിർമ്മിക്കുമെന്ന് ഹോൾട്ടികൾച്ചർ വകുപ്പ് ജോയിൻ ഡയറക്ടർ ഡോക്ടർ എം ജഗദീഷ് പറഞ്ഞു.

Read More

വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും ഇനി നോർക്ക വഴി.

ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക്  ആവശ്യമായ  ആഭ്യന്തര  അറ്റെസ്റ്റേഷനുകളും  ഇനി നോർക്ക വഴി ചെയ്യാം..ഇതുവരെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായിരുന്നു അറ്റസ്റ് ചെയ്തിരുന്നത്. കേരളത്തിൽ നിന്നും  ഇഷ്യൂ ചെയ്ത ജനന,മരണ,വിവാഹ സെർട്ടിഫിക്കറ്റുകൾ,പവർ ഓഫ് അറ്റോർണി,സത്യവാങ്മൂലങ്ങൾ,ടി.സി, ലീഗൽ ഹെയർഷിപ്,പോലീസ്  ക്ലീയറൻസ് സെർട്ടിഫിക്കറ്റുകൾ,മാർക്ക് ലിസ്റ്റുകൾ,ഗവൺമെന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ നൽകുന്ന  സെർട്ടിഫിക്കറ്റുകൾ (നിബന്ധനകൾക്ക് വിധേയം) മുതലായവയുടെ ആഭ്യന്തര അറ്റസ്റ്റേഷൻ  ഇനി ബെംഗളൂരു നോർക്കയിലൂടെ  നടക്കും. തിരുവനന്തപുരത്തു  സെക്രട്ടറിയേറ്റിൽ  പോകുന്നത്  ഇതുവഴി  ഒഴിവാക്കാനാവും.  ഫോൺ: 080-25585090

Read More

ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് :രാമചന്ദ്രഗുഹ.

ബെംഗളൂരു : “ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് “, പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ഡിസം 18ന് ഇന്ദിരാ നഗർ ECAയിൽ “സിവിൽ ലിബേർട്ടീസ് കളക്ടിവ്” സംഘടിപ്പിച്ച ചർച്ചയിൽ ” ബഹുസ്വരത : ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം, ഒരു ഭാഷ, ഒരു പൊതുശത്രുവെന്നത് അടിസ്ഥാനപ്പെടുത്തി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വിപരീതമായി അനേകത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ. ബഹുസ്വരത, അഹിംസ, സാമൂഹിക സമത്വം,…

Read More
Click Here to Follow Us