സുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് 

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി…

Read More

ഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെയിൽ ഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പൽ സ്വദേശി രവി ലമണി (45) ആണ് മരിച്ചത്. മുദിഗെരെയിൽ നിന്ന് ഗുട്ടിഹള്ളി വഴി ഹെസഗോഡു ഗ്രാമത്തിലേക്ക് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൃത്യസമയത്ത് ഡ്രൈവർ രവി ഹെസഗോഡു ഗ്രാമത്തിൽ ബസ് നിർത്തി. കോഡലെയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവർ രവി ലാമണി മരിച്ചത്. മുടിഗെരെ എംജിഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ബണക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 സംഘടിപ്പിച്ചു 

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 നടന്നു. പ്രസിഡണ്ട് അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡ്യ രൂപത ചാൻസിലർ ഫാദർ ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ശാന്തം ഇടവക വികാരി ഫാദർ ബേബി തോമസ് കാട്ടുതുരുത്തിയിൽ ആശംസകൾ അർപ്പിച്ചു. ദാസരഹള്ളി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനവും, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മത്തിക്കര രണ്ടാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഗംഗമ്മസർക്കിൾ മൂന്നാം സ്ഥാനവും നേടി.

Read More

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് പകിട്ടാർന്ന തുടക്കം

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഒൻപതാമത് യുവജനോത്സവത്തിന് തിളക്കമാർന്ന തുടക്കം . ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോർജ് തോമസ്, കേരള…

Read More

മലയാളം മിഷൻ പഠനോൽസവം നാളെ 

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരിലുമായി 26 ന് നടക്കും. ബെംഗളുരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കാലത്ത് 8:30 ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ്…

Read More

സർഗ്ഗധാര സാംസ്കാരിക സമിതി ഡിസംബർ 3 ന് 

ബെംഗളുരു: സർഗ്ഗധാര സാംസ്കാരിക സമിതി ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ജലഹള്ളി ദീപ്തി ഹാളിൽ വച്ച് “എഴുത്തുവഴിയിലെ അനുഭവസാക്ഷ്യങ്ങൾ”എന്ന പരിപാടി നടത്തുന്നു. എഴുത്തിലെ അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ. കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ ബി നായർ, ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത് എന്നിവരോടൊപ്പം നഗരത്തിലെ മറ്റ് എഴുത്തുകാരും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി – 9964352148,9845494675

Read More

നവജീവ കൺവെൻഷൻ സെൻ്റർ ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളൂരു: നവജീവ ആശ്രമത്തിന്റെ ചുമതലയിൽ ഹെന്നൂർ എച്ച്.ബി.ആർ.എൽ., ബി.ഡി.എ. കോപ്ലക്സിന് സമീപം ആയിരത്തോളം പേർക്കിരിക്കാവുന്ന 2 ഹാളുകളുള്ള നവജീവ വെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു. നവജീവ ആശ്രമം സ്ഥാപകൻ ഡോ.ജോൺ താന്നിക്കലിന്റെ അധ്യക്ഷതയിൽ കർണാടക ഊർജവിഭവ മന്ത്രി കെ.ജെ.ജോർജ് കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു.  റവ. ഏണസ്റ്റ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഡോ.വിനീത കെഎൻ ഹെൻസൺ സ്വാഗതവും സിസ്റ്റർ മേരി താന്നിക്കൽ സമർപ്പണ പ്രാർത്ഥനയും നടത്തി. ഡോ. ആശിഷ് ക്രിസ്പാൽ മുഖ്യ സന്ദേശം നൽകി. ന്യൂ ലൈഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.എബ്രഹാം മാത്യൂ,…

Read More

മലയാളം മിഷന്‍ പഠനോത്സവം നവംബര്‍ 26ന്; വിശദാംശങ്ങൾ 

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ അഞ്ചാമത് പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി നടക്കും. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നവംബർ 26ന് ഞായറാഴ്ച കാലത്ത് 8:30 ന് പഠനോത്സവം നടക്കും. പ്രശസ്ത എഴുത്തുകാരനും, മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം പ്രധാന നിരീക്ഷകനായി പങ്കെടുക്കും. ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പഠന നേട്ടം കൈവരിക്കുകയും, നവംബർ 5 ന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത…

Read More

അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

റോഡിൽ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് മധ്യവയസ്‌കന് മർദ്ദനം 

ബെംഗളൂരു: റോഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മധ്യവയസ്‌കന് ആൾക്കൂട്ടത്തിന്റെ മർദനം. ഹൊസ്‌കോട്ട് സൂലിബെലെ റോഡിൽ താമസിക്കുന്ന അബ്ദുൾഖാദർ (51) നെയാണ് ദേവനഹള്ളിയിൽ വെച്ച് നടുറോഡിൽ മന്ത്രവാദം നടത്തിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദിച്ചത്. മർദനത്തിൽ അബ്ദുൾ ഖാദറിന്റെ ചെവിക്ക് കേൾവിക്കുറവും കാലുകൾക്ക് പരിക്കേറ്റു. ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അബ്ദുൾ ഖാദർ. ഇവ മാറാൻ ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 29ന് ഖാദറും ഭാര്യ ബേബി മുജാഹുസനും മകനും ചിക്കബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണിയിലുള്ള ഒരു ആത്മീയ കേന്ദ്രത്തിലേക്ക് പോയത്. ഈ കേന്ദ്രത്തിലെ ആത്മീയ തലവൻ ഖാദറിന് ഒരു നാരങ്ങയും മൂന്ന്…

Read More
Click Here to Follow Us