ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൊത്തന്നൂർ ചിക്കഗുബ്ബിയിൽ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമർപ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് നിർവഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, ഗവേണിംങ് ബോർഡ് സെക്രട്ടറി റവ.ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ സമർപ്പണ പ്രാർഥന നടത്തി. 2016 മുതൽ കർണാടക ചർച്ച് ഗോഡ് ഓവർസിയർ ആയി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റർ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേർന്ന് ശിലാഫലകവും യാത്രയയപ്പും നൽകി.…
Read MoreCategory: BENGALURU JALAKAM
വയനാടിന് കൈത്താങ്ങുമായി എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന
ബെംഗളൂരു: വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞ രണ്ട് ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് താൽക്കാലിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന. ദുരന്തത്തിൽ ഭവനം നഷ്ടപ്പെടുകയും കുടുംബത്തിലെ ആറു പേർ മരിക്കുകയും ചെയ്ത മുൻ ടെക്നിക്കൽ സ്റ്റാഫിനും ഭവനം നഷ്ടപ്പെട്ട ഇപ്പോഴത്തെ താൽക്കാലിക ജീവനക്കാരിക്കുമാണ് സഹായം നൽകിയത് . വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായ ഷബീർ കെ പി, മുൻ അസിസ്റ്റന്റ് പ്രൊഫസറും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ നിലവിലെ അസിസ്റ്റന്റ് പ്രൊഫസർ സുമേഷ്…
Read Moreവയനാടിനായി കൈകോർത്ത് ബെംഗളൂരുവും
ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം…
Read Moreമലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട്…
Read Moreബി.സി.പി.എ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ – പെന്തെക്കൊസത് മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബെംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി. പി. എ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വൈകിട്ട് 4.30 മുതൽ കൊത്തന്നൂർ കെ. ആർ സി ക്കുസമീപമുള്ള ചർച്ച് ഓഫ് ഗോഡ് എബനേസർ വേർഷിപ്പ് സെൻ്ററിൽ ആണ് നടന്നത്. രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻറുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ചാക്കോ കെ തോമസ് മുൻവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദികരിക്കുകയും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും…
Read Moreകേളി ബെംഗളൂരു ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളുരു : യശ്വന്ത്പൂർ എ പി എം സി യാർഡ് മേഖല കേന്ദ്രമാക്കി രൂപം കൊണ്ട മലയാളി മാനവിക കൂട്ടായ്മയായ കേളി ബെംഗളൂരുവിന്റെ പ്രസിഡണ്ടായി ഷിബു പന്ന്യന്നൂർ, ജനറൽ സെക്രട്ടറിയായി ജാഷിർ പൊന്ന്യം എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി കൃഷ്ണപ്രസാദ് വൈസ് പ്രസിഡണ്ടായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ പ്രേമൻ, വനിതാ വിംഗ് ചെയർ പേഴ്സണായി നുഹ, മീഡിയ കറസ്പോണ്ടന്റ് ആയി സജിത്ത് നാലാം മൈൽ, എന്നിവരെയും കമ്മിറ്റിയോഗം തെരഞ്ഞെടുത്തു. കേളിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ബാംഗ്ലൂരിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ…
Read Moreകലയുടെ കരുതൽ 2024 ജൂലൈ 21 ന്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്. കല ജനറൽ…
Read Moreഉമ്മൻചാണ്ടി അനുസ്മരണം പ്രവാസി കോൺഗ്രസ് കർണാടക
ബെംഗളൂരു: കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻ ചാണ്ടി സാറിൻറെ ഒന്നാം ചരമ വാർഷികം പ്രവാസി കോണ്ഗ്രസ് കർണാടക പ്രവർത്തകർ ബനാർഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓൾഡേജ് ഹോമിൽ ഭക്ഷണം നൽകി ആദരിച്ചു. പ്രവാസി കോൺഗ്രസ് ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് സത്യൻ പുത്തൂർ പുഷ്പാർച്ചന നടത്തി പരിപാടി തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി വിനു തോമസ് അധ്യക്ഷനും പ്രവാസികൊണ്ട് കർണാടക ജനറൽ സെക്രട്ടറിമാരായ അലക്സ് ജോസഫ്, എ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോക്ടർ നകുൽ ബി കെ നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ്…
Read Moreമലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു
ബെംഗളൂരു: കേരളത്തിന്റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം വർഷം തോറും മലയാളം മിഷൻ പഠിതാക്കൾക്കായി നടത്തുന്ന ആഗോള മൽസരമായ സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ കർണ്ണാടക മേഖലാ തല വിജയികളെ ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ പ്രഖ്യാപിച്ചു. ജൂലായ് ഏഴാം തിയതി നടന്ന മൽസരങ്ങളിൽ ആറ് മേഖലകളിൽ നിന്നായി 92 മൽസരാർത്ഥികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴയുടെ കവിതകളും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും,സീനിയർ വിഭാഗത്തിൽ ഇടശ്ശേരിയുടെ കവിതകളുമാണ് മൽസരാർത്ഥികൾ ചൊല്ലിയത്. ഈ മൽസരങ്ങളിൽ ഒന്നും,…
Read Moreബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21 ന്
ബെംഗളൂരു: ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത ജോലികൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ പല ഭാഗങ്ങളിലും ഉള്ള മലയാളി സമൂഹത്തിന് ധിഷണാ ബോധം നൽകാനായി ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ വച്ച് നടക്കും. സ്വന്തം ജീവിത മൂല്യങ്ങളും സദാചാര മര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് ശാഠ്യമുള്ളവർക്ക് പോലും കാലിടറി പോകുന്ന അനവധി അവസരങ്ങൾ ഉള്ള നഗര ജീവിതത്തിൽ തനിച്ചും, കുടുംബത്തോടെയും ജീവിക്കുന്ന, ജന്മനാട്ടിലേക്കും ജോലിസ്ഥലത്തേക്കും ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു ചെറു പ്രവാസിയാണ് ബെംഗളൂരു മലയാളികൾ. ഇൻ്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിൻ്റെ…
Read More