ബെംഗളൂരു: പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ആർപ്പോ 2022’ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളികൾ എല്ലാവരും ചേർന്നു മെഗാ പൂക്കളം ഒരുക്കി ആണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ചെണ്ടമേളം, താലപ്പൊലി, പുലിക്കളി , ശിങ്കാരിമേളം മുതലായ തനത് കലാപരിപാടികൾ അണിനിരന്ന ശ്രവണ-നയന മനോഹരമായ ഘോഷയാത്ര ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. തുടർന്ന് എഴുപതോളം പേർ ചേർന്ന് അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര , കഥകളി, ഓണപ്പാട്ടുകൾ എന്നിവയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശേഷം വിഭവസമൃദ്ധമായ ഓണസദ്യ അതിഥികൾ ഉൾപ്പടെ ഉള്ള…
Read MoreCategory: BENGALURU JALAKAM
സാഹിത്യ സമ്മേളനം നടന്നു
ബെംഗളൂരു: മഹർഷി സവിത കോളേജ്, സഞ്ജയ് നഗര, ബെംഗളൂരു നടത്തിയ സാഹിത്യ സമ്മേളനത്തിൽ പ്രശസ്ത കവയിത്രി ശ്രീകല പി വിജയൻ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ആധുനിക സാഹിത്യത്തെക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ചർച്ച നടന്നു. സാഹിത്യ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകേണ്ടതിനെ പറ്റി ശ്രീമതി. ശ്രീകല പി വിജയൻ ചർച്ചയിൽ പ്രതിപാദിച്ചു. ബ്രഹ്മി ട്രസ്റ്റ് അധ്യക്ഷ രാധിക ചടങ്ങിൽ ശ്രീകലയെ പ്രശസ്തി ഫലകം നൽകി ആദരിച്ചു. വിക്രം പബ്ലിക്കേഷൻസ് സ്ഥാപക ശ്രീമതി . നന്ദ ഹരിപ്രസാദ് സമ്മേളനത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി അനുപമ സമ്മേളനത്തിന് സാക്ഷ്യം…
Read Moreപൂക്കളമത്സരം സംഘടിപ്പിക്കുന്നു.
ബെംഗളൂരു : ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 7.30 മുതൽ ആരംഭിക്കും. മത്സരത്തിന് പൂക്കളും ഇലകളും, പ്രകൃതിദത്തമായ ചേരുവകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5X5 അടിയാണ്. ഒരു ടീമിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഓസ്റ്റിൻ ഈപ്പൻ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ മൂന്നിന്…
Read Moreമലയാളികളുടെ കൂട്ടായ്മ കർണാടകത്തിന് മാതൃക; രാമലിംഗ റെഡ്‌ഡി
ബെംഗളൂരു: മലയാളികളുടെ കൂട്ടായ്മയും ആഘോഷങ്ങളും കർണാടകത്തിന് മാതൃകയാണെന്ന് മുൻ കർണാടക മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്‌ഡി അഭിപ്രായപ്പെട്ടു. ബെംഗളൂരുകേരള സമാജത്തിന്റെ ഓണാഘോഷപരമ്പരയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഓണാഘോഷം സിറ്റി സോണിൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അധ്യക്ഷത വഹിച്ചു. പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ മുഖ്യാതിഥിയായി.കുണ്ടറ എം എൽ എ പി സി വിഷ്ണു നാഥ് ആഘോഷത്തിന് ആശംസകൾ നേർന്നു. കസ്റ്റംസ് അഡിഷണൽ കമ്മീഷണർ പി ഗോപകുമാർ ഐ ആർ…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ അധികാരത്തിലെത്തുവാൻ മലയാളി വോട്ടർമാർക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ കർണ്ണാടക മലയാളികൾക്കായി ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വോട്ടർ ഐ ഡി കാർഡ്, റേഷൻ കാർഡ്, നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ്, സർക്കാരിന്റെ ഭാഗമായ സ്ത്രീകൾക്കായുള്ള സ്കീമുകൾ എന്നിവയ്ക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയും തിരഞ്ഞെടുത്തു . സംസ്ഥാന എക്സിക്യൂട്ടീവ്…
Read Moreനോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു
ബെംഗളൂരു: 2022 ഓഗസ്റ്റ് എട്ടാം തിയ്യതി വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുടെ ഐഡി കാർഡുകൾ വിതരണത്തിന് തയ്യാറായി. ശിവാജി നഗറിലെ ഇൻഫൻട്രി റോഡിലെ ജംപ്ലാസ് ബിൽഡിംഗിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് സാറ്റ്‌ലൈറ്റ് ഓഫീസിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5.30 നും ഇടയിൽ എത്തി അപേക്ഷകർക്ക് കൈപറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read More“ഓണവർണ്ണങ്ങൾ 2022” കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ ഓണാഘോഷം നാളെ
ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. മുൻ വർഷം നഷ്‌ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്‌കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ…
Read Moreനൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം.
ബെംഗളൂരു : നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം നാളെയും മറ്റന്നാളുമായി അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റ് കാമ്പസിൽ വച്ച് നടക്കും. മാവേലി വരവേൽപ്പും പുലിക്കളിയും ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ നാനാ ഭാഷക്കാർക്ക് കേരളത്തിനെ പറ്റിയും ഓണത്തിനെ പറ്റിയും നഗരത്തിൽ പഠിച്ച് വളരുന്ന നമ്മുടെ കുട്ടികൾക്ക് നാട്ടിലെ പോലെ എങ്ങനെ ഓണം ആഘോഷിക്കാം എന്ന അറിവ് പകരാനും ആണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തുന്നത്. ആദ്യ ദിനം ശിങ്കാരി മേളം,തിരുവാതിരക്കളി, മാജിക് ഷോ, നൃത്ത ശിൽപ്പം, വിവിധ കലാപരിപാടികൾ എന്നിവയും തുടർന്ന് ഓണസദ്യയും…
Read Moreഓണാഘോഷം, തിരുവാതിര കളി മത്സരത്തിന് തയ്യാറെടുത്ത് മലയാളി സമാജം
ബെംഗളൂരു: രാജരാജേശ്വരിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര കളി മത്സരം നടത്തുന്നു. രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണമണ്ഡപത്തിൽ വച്ച് നവംബർ 6 ആണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യാൻ സംഘടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 97413 01791 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
Read Moreഇറാനിലേക്ക് മൽസ്യബന്ധനത്തിന് പോയി ഖത്തർ പോലീസിൻ്റെ പിടിയിലായ മലയാളിയെ തിരിച്ചെത്തിച്ചു.
ബെംഗളൂരു : ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ അവശേഷിച്ച പൂന്തുറ സ്വദേശിയായ ബേസില്‍ മാർട്ടിൻ ഇന്ന് ഷാർജ വഴി ബെംഗളൂരുവിൽ എത്തി. നോർക്ക ബെംഗളൂരു ഓഫീസിന്റെ നേതൃത്ത്വത്തിൽ ഇദ്ദേഹത്തെ സ്വികരിക്കുകയും യാത്രാ ടിക്കറ്റടക്കം ലഭ്യമാക്കി കൊണ്ട് കേരള ആർ .ടി .സി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് ഇൻസ്‌പെക്ടർ ഇൻചാർജ് ഗോവിന്ദൻ പി യുടെ സാനിധ്യത്തിൽ ബേസിൽ മാർട്ടിനെ തിരുവന്തപുരത്തേക്ക് യാത്രയാക്കി .
Read More