മലയാളികളുടെ കൂട്ടായ്മ കർണാടകത്തിന് മാതൃക; രാമലിംഗ റെഡ്‌ഡി

ബെംഗളൂരു: മലയാളികളുടെ കൂട്ടായ്മയും ആഘോഷങ്ങളും കർണാടകത്തിന് മാതൃകയാണെന്ന് മുൻ കർണാടക മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്‌ഡി അഭിപ്രായപ്പെട്ടു. ബെംഗളൂരുകേരള സമാജത്തിന്റെ ഓണാഘോഷപരമ്പരയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഓണാഘോഷം സിറ്റി സോണിൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അധ്യക്ഷത വഹിച്ചു. പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ മുഖ്യാതിഥിയായി.കുണ്ടറ എം എൽ എ പി സി വിഷ്ണു നാഥ്‌ ആഘോഷത്തിന് ആശംസകൾ നേർന്നു. കസ്റ്റംസ് അഡിഷണൽ കമ്മീഷണർ പി ഗോപകുമാർ ഐ ആർ എസ, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ , ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ , കെ എൻ ഇ ട്രസ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ ശ്രീജിത്ത് , ആഘോഷകമ്മറ്റി ചെയർമാൻ പ്രസീദ് കുമാർ, മനു കെ വി, വനിതാ വിഭാഗം ചെയർപേഴ്സൺ മേഴ്സി ഇമ്മാനുവൽ , കൺവീനർ സനിജ ശ്രീജിത്ത്, യൂത്ത്‌ വിങ് ചെയർമാൻ ഡോ.നകുൽ , കൺവീനർ ഷൈനോ ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

തൃശൂരിൽ നിന്നുള്ള പുലികളി പരിപാടികൾക്ക് മാറ്റ് കൂട്ടി. കൂടാതെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, ആട്ടം കലാസമിതി- ചെമ്മീൻ ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts