ഓണവില്ല് ഓണാഘോഷം 2022 ആഘോഷമാക്കി സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ഓണവില്ല് 2022 പി കെ കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യരംഗത്തെ വളർച്ചയെക്കുറിച്ചും സമൂഹത്തിൽ അന്ധവിശ്വാസം മൂലം നടക്കുന്ന നരബലി അടക്കമുള്ള ആഭിചാരക്രിയയിലൂടെ സമൂഹത്തിൽ സംഭവിക്കുന്ന മൂല്യ ശോഷണത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. സതീഷ് റെഡി എം എൽ എ, ആർ കെ രമേശ്, ഉമാപതി ഗൗഡ, ആഞ്ജനപ്പ,…

Read More

“ബെംഗളൂരു”എന്ന ഒരു പേരിന് പിന്നിൽ നിരവധി കഥകൾ….അതിങ്ങനെ…

ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്. നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം. എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും…

Read More

ലോക ഭക്ഷ്യ ദിനം ആചരിച്ചു 

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണം നടത്തി. ലിംഗരാജപുരത്തെ ചില ചേരി പ്രദേശങ്ങളിലും, അനാഥാലയങ്ങളിലും ഭക്ഷണ വിതരണം നടത്തി. ഫെഡറേഷന്റെ ഏഷ്യ റീജിയൻ കോർഡിനേറ്റർ ശ്രീ ലിൻസൺ ജോസഫ്, ശ്രീമതി പ്രീത മറിയം പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.

Read More

പുസ്തക പ്രകാശനം നടന്നു

ബെംഗളൂരു: രോഹിത് കൃഷ്ണന്റെ ഹൗദു എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ആരുടേയും സഹായമില്ലാതെ ഭരണഘടന കൊടുക്കുന്ന അധികാരം എങ്ങനെ ഉറപ്പ് വരുത്തണമെന്നതിനുള്ള സന്ദേശമാണ് ‘ഹൗദു’ എന്ന ഈ പുസ്തകം നൽകുന്നത്. നാമെല്ലാം നിയമപരമായ പ്രശ്നങ്ങളെ നേരിടാൻ നിയമവ്യവസ്ഥ അനുസരിച്ച് സംരക്ഷണത്തിനായി പോലീസുകാരെയാണ് ഇടനിലക്കാരനായി സമീപിക്കാറുള്ളത്. എന്നാൽ നമ്മുക്ക് താങ്ങായും തണലായും നിൽക്കേണ്ട ഒരു വിഭാഗം പോലീസുകാർ നിയമത്തെ കാറ്റിൽ പറത്തി കൈക്കൂലിയുടെയും ചൂഷണത്തിന്റേയും പുറകിലാണ് സഞ്ചരിക്കുന്നത്. നമ്മൾ ഓരോരുത്തരും ഇവയെ തരണം ചെയ്ത് ജീവിക്കാൻ പഠിച്ചാൽ അടുത്ത തലമുറയ്ക്ക് ഏറെ…

Read More

ബെംഗളൂരു കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃക; മന്ത്രി റോഷി അഗസ്റ്റിൻ

ബെംഗളൂരു: ബെംഗളൂരു കേരള സമാജം നടത്തുന്ന പ്രവത്തനങ്ങൾ മലയാളി സമൂഹത്തിനു മാതൃക യാണെന്ന് കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സിവിൽ സർവീസ് പരിശീലനത്തിൽ കേരള സമാജം നടത്തുന്ന മികവ് ലോകത്തൊരു മലയാളി സംഘടനക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 140 പേർക്കാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സിവിൽ സർവീസ് ലഭിച്ചത്. കേരള സമാജം പീനിയ സോൺ നാഗസാന്ദ്ര സെന്റ് പോൾസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം -പൊന്നോണ സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ പി പി…

Read More

‘ഓണവില്ല് 2022’ ഒക്ടോബർ 16 ന് 

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും.…

Read More

മോട്ടിവേഷണൽ സ്‌ട്രിപ്സ് ലേഖക ഫോറവും ഗുജറാത്ത് സാഹിത്യ അക്കാദമിയും സംയുക്തമായി പുരസ്കാര വിതരണം നടത്തി 

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റിൽ നടന്ന അവാർഡ് ദാന ചടങ്ങിലൂടെ 2021 – 2022 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഗോള സാഹിത്യ ബഹുമതികൾ വിജയികളായ കവികൾക്ക് കൈമാറി. . കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം മൂന്ന് കുട്ടികൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ ദിന അവാർഡ് ലഭിച്ചു. സൗന്ദര്യ സെൻട്രൽ സ്‌കൂളിലെ സന്നിധി കുൽക്കർണി, മീതി ശർമ, സുൽത്താനേറ്റ് ഓഫ് ഒമാനിൽ നിന്നുള്ള അൽ ഗുബ്ര ഇന്ത്യൻ സ്കൂളിലെ സീതാലക്ഷ്മി കിഷോർ എന്നിവരായിരുന്നു ബഹുമതിയ്ക്ക് അർഹരായത്. കവിതയെയും…

Read More

ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

 ബെംഗളൂരു: കർണാടക മലയാളി കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ദിര നഗർ ഐ എസ് ഐ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിരിക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു . വൈസ് പ്രസിഡൻറുമാരായ അരുൺ കുമാർ, വിൻസെന്റ് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി, സാം ജോൺ, നിജോമോൻ, ജില്ലാ പ്രസിഡൻറുമാരായ ഡാനി ജോൺ, അരുൺ കുമാർ, ലീഗ് അഡ്വ. ജേക്കബ് മാത്യു വർഗീസ് , ട്രഷറർ അനിൽ കുമാർ , സെക്രട്ടറിമാരായ ഷാജി ജോർജ്…

Read More

ഗാന്ധി ജയന്തി ആഘോഷം ഇന്ദിരനഗറിൽ 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഇന്ദിരാനഗർ ഇ സി എ യിൽ വച്ച് ഇന്ന് വൈകിട്ട് 3.30ന് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന്റെ അധ്യക്ഷതയിൽ ചേരും. അതിനു ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .പ്രസ്തുത യോഗത്തിൽ എല്ലാ ഭാരവാഹികളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി അറിയിച്ചു .

Read More

നോർക്ക ഇൻഷ്യൂറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണമാരംഭിച്ചു.

ബെംഗളൂരു: 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ നോർക്ക ഇൻഷൂറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായതായി അധികൃതർ അറിയിച്ചു. അർഹതയുള്ള അപേക്ഷകർക്ക് ശിവാജി നഗറിന് സമീപം ഇൻഫൻറി റോഡിൽ ജംപ്ലാസ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൻ്റെ ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഫീസിൻ്റെ പ്രവൃത്തി സമയം. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നോർക്കയുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read More
Click Here to Follow Us