ബെംഗളൂരു കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃക; മന്ത്രി റോഷി അഗസ്റ്റിൻ

ബെംഗളൂരു: ബെംഗളൂരു കേരള സമാജം നടത്തുന്ന പ്രവത്തനങ്ങൾ മലയാളി സമൂഹത്തിനു മാതൃക യാണെന്ന് കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സിവിൽ സർവീസ് പരിശീലനത്തിൽ കേരള സമാജം നടത്തുന്ന മികവ് ലോകത്തൊരു മലയാളി സംഘടനക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 140 പേർക്കാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സിവിൽ സർവീസ് ലഭിച്ചത്.

കേരള സമാജം പീനിയ സോൺ നാഗസാന്ദ്ര സെന്റ് പോൾസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം -പൊന്നോണ സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

സോൺ ചെയർമാൻ പി പി ജോസ് അധ്യക്ഷത വഹിച്ചു. മുനിരാജ് എം എൽ എ , സെന്റ് പോൾസ് കോളജ് പ്രിൻസിപ്പാൾ ഫാ. തോമസ് എം ജെ , കേരള സമാജം പ്രസിഡന്റ് സി പി രാധകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ രമേഷ്‌ ബി വി, ബാബു ദൊഡ്ഡണ്ണ , ജയദേവൻ, വനിതാ വിഭാഗം ചെയർപേഴ്സൺ റോസി കെ തുടങ്ങിയവർ പ്രസംഗിച്ചു.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

കലാപരിപാടികൾ , ഓണസദ്യ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ രാജ് , അഞ്ജു ജോസഫ് എന്നിവർ നയിച്ച ഗാനമേള യും ജോബി പാലയും സംഘവും അവതരിപ്പിച്ച കോമഡി ഷോ യും ചടങ്ങിന്റെ മികവ് കൂട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts