8-ാം തവണയും ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാര നേട്ടം സ്വന്തമാക്കി ലയണല്‍ മെസി

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം അര്‍ജന്‍റീന താരം ലയണല്‍ മെസിക്ക്.

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്.

ഇത് എട്ടാം തവണയാണ് ലോക താരത്തിനുള്ള ഫിഫ പുരസ്കാരം മെസി നേടുന്നത്.

  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്.

2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts