ഓണാഘോഷം വിപുലമായി ആഘോഷിച്ച് രാജരാജേശ്വരി നഗർ മലയാളി സമാജം

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. പൂക്കള മത്സരം, തിരുവാതിര കളി മത്സരം എന്നിവയോടെയാണ് പരിപാടി ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം ചേർന്ന പൊതുയോഗം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻറ് ദിലീപ് ഉദ്ഘാടനം ചെയ്തു.

മുൻ കോർപ്പറേറ്റർ രാമചന്ദ്രപ്പ, പ്ലാൻ്റെക് ഇൻറർനാഷനൽ എം. ഡി. ശശി വേലപ്പൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ചടങ്ങിൽ കാഷ് അവാർഡ് വിതരണം ചെയ്തു. കൂടാതെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

പ്രശസ്ത മലയാളി പിന്നണി ഗായകൻ സിയാഉൾഹഖിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയ്ക്ക് ശേഷമാണ് പരിപാടി സമാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts