ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ആദ്യ ബാച്ച് നീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി നിർവഹിക്കും. 30 ന് വൈകീട്ട് നാലു മണിക്ക് വിമാനപുര കൈരളീ കലാസമിതി പഠനകേന്ദ്രത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പ്രസിഡെൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിക്കും. കൈരളി കലാസമിതി സെക്രട്ടറി പി. കെ. സുധീഷ് ആശംസാപ്രസംഗം നടത്തും. ആമ്പൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയ പഠിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ…
Read MoreCategory: BENGALURU JALAKAM
തെരഞ്ഞെടുപ്പിൽ മതേതരത്വ വിജയത്തിനായി ഒരുമിക്കുക
ബെംഗളൂരു: നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ മതേതരത്വത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്ന് ബെംഗളൂരു സെക്കുലർ ഫോറം ആഹ്വാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. ഈ പാരമ്പര്യത്തെയാണ് ഫാഷിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത്. മതേതര സെക്കുലറിസത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. അതിനായി മതേതര വിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തെ യാത്ര ഒഴിവാക്കി വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവരും മുന്നോട്ടുവരികയും അതിനായി മററുള്ളവരെ പ്രേരിപ്പിക്കുകയും വേണമെന്നും സെക്കുലർ ഫോറം അഭ്യർഥിച്ചു. പുതിയ തലമുറയെ മതേതര കൂട്ടായ്മകളിലൂടെ വളർത്തിക്കൊണ്ടുവരാൻ ആസൂത്രിത ശ്രമങ്ങൾ വേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. ബെംഗളൂരുവിലെ…
Read Moreകുടുംബസംഗമം നടത്തി.
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രെസ്സ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി വാർഡ് കമ്മറ്റികളുടെ നേതൃത്വത് കുടുംബസംഗമം നടത്തി. കുടുംബസംഗമം കോൺഗ്രസ്സ് നേതാവ് രാധാ ധനഞ്ജയ് ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ അദ്യക്ഷത വഹിച്ചു . വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടി , സാധാരണ ജനങ്ങളെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ഇ സർക്കാർ കൊണ്ടെത്തിച്ചു . അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ബിജെ പി സർക്കാരിനെ താഴെയിറക്കുവാനുള്ള വിധിയെഴുത്തായിരിക്കും…
Read Moreകർണാടക ചർച്ച് ഓഫ് ഗോഡ് ഭാരവാഹികൾ.
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് അസിസ്റ്റൻ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൻ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ്, യു.പി.ജി സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ബേബൻ ജോസഫിനെയും തെരഞ്ഞെടുത്തു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓഫീസിൽ ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Read Moreചർച്ച് ഓഫ് ഗോഡ് വൈപിഇ സംസ്ഥാന ക്യാമ്പ് ആരംഭിച്ചു
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ ആരംഭിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ അധ്യക്ഷനായിരുന്നു. സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി പ്രസംഗിച്ചു. ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിച്ചു. ഇന്ന് ( വെള്ളി) രാവിലെ മുതൽ വിവിധ ക്ലാസുകൾ ക്യാമ്പ്ഫയർ, , കൗൺസിലിംഗ്…
Read Moreജനഹൃദയങ്ങൾ നെഞ്ചോടേറ്റി ക്രൂശിത ഗാനം: ഗാഗുൽത്ത
ബെംഗളൂരു: മാനവ ഹൃദയങ്ങളിൽ കാൽവരി സ്മരണകളുണർത്തുന്ന, ഒരു ഗസലിന്റെ കയ്യൊപ്പുള്ള മനോഹരമായ ക്രിസ്തീയ ഭക്തിഗാനമാണ് “ഗാഗുൽത്ത”. ഓരോ അൾത്താരയിലും മിഴി തുറക്കുന്ന ഗോൽഗോഥയിലെ പരമയാഗത്തിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന ഈ ഗാനം മാനവരക്ഷയുടെ പ്രതീകമായ ഗോൽഗോഥയെ ഏറെ ഹൃദയഹാരിയായി പുനരവതരിപ്പിക്കുന്നു. ജനഹൃദയങ്ങൾ നെഞ്ചോടേറ്റിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ ശ്രീ ജോഷി ഉരുളിയാനിക്കൽ, ക്രിസ്തീയ സംഗീത രംഗത്ത് വളരെ വേറിട്ട ശൈലിയിൽ സംഗീതമേകിയാണ് ശ്രദ്ധ നേടുന്നത്. ഈയിടെ സപ ക്രീയേഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ ജനലക്ഷങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഈ ഗാനം ഈ വിശുദ്ധവാരത്തിലെ…
Read Moreഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്.
ബെംഗളൂരു : 10 ലക്ഷത്തിലധികം മലയാളികൾ ജോലിക്കും കച്ചവടത്തിനും പഠനത്തിനും എത്തുന്ന ബെംഗളൂരുവിലെ സത്യാന്വേഷികളായ മലയാളികൾക്ക് ഇസ്‌ലാം മത വിഷയങ്ങൾ പ്രമാണ ബദ്ധമായി പകർന്നു നൽകുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ നില കൊളളുന്നത്. ഇതിനായി പല പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. കുട്ടികളിൽ മത ബോധം വളർത്തുന്നതിന് വേണ്ടി വളരെ വ്യവസ്ഥാപിതമായ മത വിദ്യാഭ്യാസ പഠന സംവിധാനം (ഓൺലൈൻ ആയും അല്ലാതെയും) ഒരുക്കിയിട്ടുണ്ട് . നിലവിൽ ശിവാജി നഗര്‍, ബി.ടി.എം,ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ ഇവ…
Read Moreപെന്തെക്കൊസ്ത് മിഷൻ ബെംഗളൂരു സെൻറർ കൺവെൻഷൻ തുടക്കമായി
ബെംഗളൂരു: വീണ്ടും ജനനം അനുഭവമുള്ള വിശ്വാസികൾ സ്വന്തം ജീവിതത്തെ പാപത്തിൽ നിന്ന് സൂക്ഷിക്കുവാൻ പ്രതിജ്ഞാബന്ധരാകണമെന്ന് പാസ്റ്റർ റോട്ട്റിക്ക് കുമാർ ( നാഗ്പൂർ) പറഞ്ഞു. ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെൻറർ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയുടെയും പ്രാരംഭദിന കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “യഥാർഥ വിശ്വാസികൾ ദൈവത്തിൽ നിന്ന് സംരക്ഷണം അനുഭവിക്കുന്നവരാണ്. അതിനാൽ അവർ തിന്മകളുടെ ശക്തികളിൽ നിന്ന് സ്വയം കാത്ത് സൂക്ഷിക്കുവാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക…
Read Moreഒരുമിക്കാം നന്മക്കായ്: ജലഹള്ളിയിൽ ഇന്ന് മെഗാ രക്തദാന ക്യാമ്പ് ഒരുക്കി ആർ.ഐ.ബി.കെ ബെംഗളൂരു
ബെംഗളൂരു: ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്. ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു. ഇന്ന് രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു നാളെയുടെ അവസരം നമുക്കുള്ളതാണ്… ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം…നന്മകൾക്കായ് കൈകോർക്കാം. രക്‌തദാനത്തിന് തയ്യാറാണെങ്കിൽ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://surveyheart.com/form/623096f013f2d6259e70f3a1 കൂടുതൽ വിവരങ്ങൾക്ക് 9986938884 9379913940
Read Moreവനിതാ ദിനാഘോഷം നടത്തി.
ബെംഗളൂരു : കല വെൽഫെയർ അസോസിയേഷന്റെ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണൽ വെച്ച് നടന്ന ആഘോഷപരിപാടി കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് ഉദ്ഘടനം ചെയ്തു. ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ഹിത വേണുഗോപാൽ ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീ ജീവൻ തോമസ്, ശ്രീമതി പ്രസന്ന ആനന്ദ്, സീത രെജീഷ്, സീന സന്തോഷ്, സുജാത ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ…
Read More