വയനാട് ദുരിതാശ്വാസത്തിനായി ധനസഹായം നൽകി

ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് നൽകിയത്. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ ജഗത് എം. ജി, ശിവശങ്കരൻ. എൻ.കെ, ഫ്രാൻസിസ് ടി. എം, എന്നിവർ മേപ്പാടി പഞ്ചായത്തിലെത്തിയാണ് ധനസഹായം വിതരണം ചെയ്തത്.

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ). സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ) സ്മിത ജയപ്രകാശ്, നിരജ്ഞൻ വി, ശിവപ്രസാദ് സുബോധൻ, പ്രദീപ്. പി. (ജോയിൻ്റ് കൺവീനർ) 61 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Read More

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാര ചടങ്ങ് നടന്നു

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരചടങ്ങ് പ്രസിഡന്റ് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു . ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതവും, കൺവീനർ പി . എൽ. പ്രസാദ് പരിപാടിയെക്കുറിച്ച് വിവരണം നടത്തി. പി . കൃഷ്ണകുമാർ വിഷ്ണുമംഗലം കുമാറിനേയും, പി . ശ്രീജേഷ് ചന്ദ്രശേഖരൻ തിക്കോടിയേയും സദസ്സിന് പരിചയപ്പെടുത്തി. മനോജ്‌ മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു.വിജയൻ ഗാനങ്ങൾ ആലപിച്ചു.ഷാജി അക്കിത്തടം പരിപാടിയുടെ അവതാരകനായി. പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാറിന് പുരസ്കാരം സമ്മാനിച്ചുകൊണ്ട്, മുഖ്യാതിഥി ചന്ദ്രശേഖരൻ തിക്കോടി പ്രഭാഷണം നടത്തി.സർഗ്ഗധാര അംഗങ്ങൾ പൊന്നാടയണിയിച്ചു.…

Read More

“ദേ മാവേലി 2024”; വിപുലമായി ആഘോഷിച്ച് ഇലക്ട്രോണിക് സിറ്റി എസ്.എം.ഒ.എൻ.ഡി.ഒ. -3

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എസ് എം ഒ എൻ ഡി ഒ -3 ഓണം സാംസ്കാരിക സമിതി ഓഗസ്റ്റ് 31 & സെപ്റ്റംബർ 1 എന്നീ തിയതികളിൽ “ദേ മാവേലി 2024” വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം മാന്ത്രികൻ പ്രവീൺ അവതരിപ്പിച്ച മാജിക് ഷോ, സാംസ്കാരിക പരിപാടികൾ, അവാർഡ് ദാനം നടത്തി. ഞായറാഴ്ച രാവിലെ മാവേലികൊപ്പം ഘോഷയാത്ര , തിരുവാതിര, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട് , വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായി. ഉണ്ടായിരുന്നു…

Read More

‘നമ്മ ഓണം 2024 ‘ കളറാക്കി ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തിയതി ഓണാഘോഷം ‘നമ്മ ഓണം 2024 ‘ നടത്തി. ഗോപിനാഥ് മുതുകാട് ഓണാക്കോഷം ഉൽഘാടനം ചെയ്തു. അത്ത പൂക്കള മത്സരത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ, വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. വിജയികൾക്ക്‌, ക്യാഷ് അവാർഡും, മറ്റു സമ്മാനങ്ങളും നൽകി. വടംവലി മത്സരത്തോടെ ഓണാക്കോഷം അവസാനിച്ചു.

Read More

വയനാടിനായി ബിരിയാണി ചലഞ്ചുമായി ‘കല’ 

ബെംഗളൂരു : വയനാട് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 29 നു നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബർ മാസം 3ലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.

Read More

ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 1 ന് 

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ (BMWA )ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ മാസം ഒന്നാം തിയതി നടക്കും. ലോക പ്രസിദ്ധ മാന്ത്രികൻ ഗോപിനാഥ് മുത്തുകാടാണ് മുഖ്യ അതിഥി. അത്ത പൂക്കളം മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികൾ, മന്ത്രികൻ മുതുകാടിന്റെ മാജിക്‌ ഷോ, മോട്ടിവേഷണൽ സ്‌പീച് എന്നിവയും, നാട്യക്ഷേത്ര ആർട്സ് ആക്കാദമിയും, മറ്റു കലാകാരൻമാരും അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണാസദ്യ എന്നിവ കൂടാതെ, വടംവലി ഉൾപ്പടെ,വിവിധ കായിക മത്സരങ്ങളും നടക്കും. ബെംഗളൂരുവിലെ എല്ലാ മലയാളികളെയും ഓണപ്പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…

Read More

ദുരന്ത ഭൂമിയിലെ പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട് , ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടലുമൂലമുണ്ടായ വൻ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ ജീവനക്കാർ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂരുവിലെ നോർക്ക വികസന ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീൻ കൂടാളി , മാനേജർ പി.എം മുഹമ്മദ് മൗലവി, ക്രസൻ്റ് ഇൻസ്റ്റിറ്റൂഷൻ പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്. മജിസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീർ , സിറാജുദ്ധീൻ ഹുദവി,…

Read More

കർണാടക ചർച്ച് ഓഫ് ഗോഡ് ഹെഡ്ക്വാർട്ടേഴ്സ് സമർപ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൊത്തന്നൂർ ചിക്കഗുബ്ബിയിൽ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമർപ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ  ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് നിർവഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, ഗവേണിംങ് ബോർഡ് സെക്രട്ടറി റവ.ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ സമർപ്പണ പ്രാർഥന നടത്തി. 2016 മുതൽ കർണാടക ചർച്ച് ഗോഡ് ഓവർസിയർ ആയി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റർ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേർന്ന് ശിലാഫലകവും യാത്രയയപ്പും നൽകി.…

Read More

വയനാടിന് കൈത്താങ്ങുമായി എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന

ബെംഗളൂരു: വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞ രണ്ട് ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് താൽക്കാലിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന. ദുരന്തത്തിൽ ഭവനം നഷ്ടപ്പെടുകയും കുടുംബത്തിലെ ആറു പേർ മരിക്കുകയും ചെയ്ത മുൻ ടെക്നിക്കൽ സ്റ്റാഫിനും ഭവനം നഷ്ടപ്പെട്ട ഇപ്പോഴത്തെ താൽക്കാലിക ജീവനക്കാരിക്കുമാണ് സഹായം നൽകിയത് . വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായ ഷബീർ കെ പി, മുൻ അസിസ്റ്റന്റ് പ്രൊഫസറും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ നിലവിലെ അസിസ്റ്റന്റ് പ്രൊഫസർ സുമേഷ്…

Read More
Click Here to Follow Us