സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു 

ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…

Read More

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ 

ബെംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. 23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്‌. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.…

Read More

ജിഎം ഓണാഘോഷം സമാപിച്ചു 

ബെംഗളൂരു: ജി.എം ഓണാഘോഷം ഇലക്ട്രോണിക് സിറ്റി കൽച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ഒന്നര മാസമായി വിവിധ കലാ കായിക പരിപാടികളോടെ നടന്നു വന്ന ഓണാഘോഷത്തിന് സപ്തംബർ 17ന് സമാപ്തമായി. സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദഫ്മുട്ട്, മെഗാ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളുടെയും ക്ലാസിക്കൽ കലകളുടെയും സംഗമവേദിയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. സെപ്റ്റംബർ 17 – ന് ECWA യുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യ പ്രായോജകരായ ഗോ ഹാപ്പി…

Read More

പ്രീ പ്രൊഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ

ബെംഗളുരു: ബെംഗളുരു ഇസ്ലാമിക് ഗൈഡൻസ് സെൻ്ററും വിസ്ഡം യൂത്ത് ബെംഗളുരുവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. നവംബർ 11,12 തീയ്യതകളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫേസ് ൻ്റെ മുന്നോടിയായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരൻ്റിംഗ് വിഷയത്തിൽ സംസാരിക്കും, കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർത്ഥനാ സൗകര്യം…

Read More

നമ്മ ഓണം 2023 നടി ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു 

ബെംഗളൂരു: മലയാളി വെൽഫയർ അസോസിയേഷന്റെ ഓണാഘോഷം”നമ്മ ഓണം ( സീസൺ 2) 2023, സെപ്റ്റംബർ 10 ന് നടന്നു. പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഓസ്റ്റിൻ ഈപെൻ ഐപിഎസ് (റിട്ടേഡ്)ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്തപ്പൂക്കള മത്സരവും,വിവിധ കലാപരിപാടികളും,കായിക മത്സരവും നടത്തി. ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ ഗാനമേളയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു. എസ്എസ്എൽസിക്കും പ്ലസ് 2 വിനും ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു ബെന്നി യോഹന്നാൻ നന്ദി പ്രമേയം അവതരിപ്പിച്ചു. മത്സര വിജയികൾക്ക്…

Read More

ഗോമതി ഐറിസ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു. ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന്…

Read More

ഒരു മാസക്കാലം നീണ്ടു നിന്ന നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിനും ഓണാഘോഷത്തിനും ഗംഭീര പരിസമാപ്തി.

ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി. ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത…

Read More

നവവേദാന്ത ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: നവവേദാന്ത അപ്പാർട്ട്മെന്റിലെ കേരളീയർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്നേ ദിവസം പൂക്കളം ഒരുക്കി ആഘോഷം ആരംഭിക്കുകയും തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടന്നു.  വിപുലമായ ഓണസദ്യയും സന്നിഹിതരായ ഏവരും ആസ്വാദിക്കുവാൻ തദവസരത്തിൽ കഴിഞ്ഞു.

Read More

ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റ് മലയാളികളുടെ ഓണാഘോഷപരിപാടികൾ 17ന്

ബെംഗളൂരു: മലയാളികളുടെ മനസ്സില്‍ സന്തോഷവും, സൗഹൃദവും , സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഓണം. അത്തച്ചമയവും, പുലി കളിയും , വള്ളം കളിയും ഓണാഘോഷത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടന്റെ വരവും എല്ലാം കെങ്കേമമായി നാട്ടില്‍ നടന്നിരുന്നു. പൂക്കളമിടലും കൈക്കൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും, ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മലയാളികൾ ഓണം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയിലെ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റിലെ മലയാളികൾ ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 17 ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള…

Read More

ഓണാഘോഷങ്ങൾക്ക് തിരികൊളുത്താൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം

ബെംഗളൂരു: ഓണാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം. ഒക്റ്റോബർ 8 ഞായറാഴ്ച്ച കനകപുരറോഡ് കോണൻകുണ്ടേ ക്രോസിലുള്ള ലക്ഷിമിവല്ലഭ കല്ല്യാണമണ്ടപത്തിലും വെച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. പായസമത്സരം ചെണ്ടമേളം കൾച്ചറൽ പ്രോഗ്രാം വടംവലി ഉറിയടി നാടൻകലാപരിപാടികൾ ഓണസദ്യ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്തും. പ്രിസിഡന്റ് ഹരിദാസന്റെ അദ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഓണാഘോഷം തകൃതിയാക്കാൻ തീരുമാനിച്ചത്. സെക്രട്ടറി വാസുദേവൻ ട്രഷറർ ശിവൻകുട്ടി ജോയന്റ് സെക്രട്ടറി ജലീൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ, മനോഹരൻ, സുരേഷ്ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു

Read More
Click Here to Follow Us