താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ അന്വേഷണം കര്‍ണാടകയിലേക്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കര്‍ണാടകയിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെന്നാണ് സൂചന.

ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം ഷാഫിയെയും ഭാര്യയെയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത് ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയും ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകരയുകയും ചെയ്തു. പരപ്പന്‍പൊയില്‍ സ്വദേശികളായ ദമ്പതികളെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോകുന്നതിനിനടെ യുവതിക്ക് പരിക്കേറ്റിരുന്നു

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

തട്ടിക്കൊണ്ട് പോയ ദിവസം ഷാഫിയുടെ വീടിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കരിപ്പൂരിലെ പെട്ടിക്കടയിൽ നിന്ന് ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. സാങ്കേതിക വിദഗ്ധ സംഘം ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. തട്ടിക്കൊണ്ട് പോയവരിൽ പ്രധാനിയുടെ രേഖാചിത്രവും ഇന്ന് പുറത്തുവിടും. ഇവ കേന്ദ്രീകരിച്ചാവും തുടർ അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts